
ചെന്നൈ സൂപ്പര്‍ കിങ്സ് സൂപ്പർ താരം എം എസ് ധോണി മുംബൈ ഇന്ത്യന്‍സിന്റെ പരിശീലന ജേഴ്സിയില്‍ പ്രത്യക്ഷപ്പെട്ടു. ഇതോടെ സോഷ്യൽ മീഡിയ വലിയ ഞെട്ടലാണ് രേഖപ്പെടുത്തിയത്. സംരംഭകനായ അര്‍ജുന്‍ വൈദ്യയാണ് ഈ ചിത്രം ആദ്യമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഫുട്‌ബോള്‍ മൈതാനത്തിന് പുറത്ത് കുറച്ച് പേർക്കൊപ്പം എം ഐ പരിശീലന ജേഴ്സി ധരിച്ച് ധോണി നില്‍ക്കുന്നത് ചിത്രത്തിൽ കാണാം. എം എസുമായുള്ള ഫുട്‌ബോള്‍ കളി എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം.
ഇതോടെ സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് ചര്‍ച്ചകള്‍ ആരംഭിച്ചു. സി എസ് കെ ഫാൻസ് പൂര്‍ണമായും സ്തബ്ധരായിപ്പോയി. എന്നാൽ, തങ്ങളുടെ ജേഴ്സിയിൽ ധോണിയെ കണ്ട എം ഐ ഫാൻസ് സന്തോഷം പ്രകടിപ്പിച്ചു.
Read Also: പൊന്നുപെങ്ങള്‍ക്ക് കിടിലന്‍ സമ്മാനവുമായി റിങ്കു സിങ്; അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ
അതേസമയം, ധോണി ഡി ജി സി എ ഡ്രോണ്‍ പൈലറ്റ് സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാം പൂര്‍ത്തിയാക്കി. ഗരുഡ എയ്റോസ്പേസില്‍ നിന്ന് അദ്ദേഹം ഔദ്യോഗികമായി ഡ്രോണ്‍ പൈലറ്റ് ലൈസന്‍സ് നേടി.
Dream come true. Atleast off the field, Thala Dhoni wears the Mumbai Indians shirt. pic.twitter.com/Lxsd0SmWdD
— Krishna Anand (@KrishnaAnand_) October 7, 2025

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

