സഞ്ജുവിന്‍റെ മികവിൽ കരുത്തരായ മുംബൈയെ തകർത്തു കേരളം

sanju-samson_mushtaq-ali_trophy

സയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ ശക്തരായ മുംബൈക്കെതിരെ കേരളത്തിന് വിജയം.ലക്‌നൌവിൽ നടന്ന മത്സരത്തിൽ 15 റൺസിനാണ് കേരളത്തിന്റെ അട്ടിമറി വിജയം. കേരളം ഉയർത്തിയ 179 റൺസ് എന്ന വിജയലക്ഷ്യത്തിലേക് ബാറ്റ് വീശിയ മുംബൈ 163 റൺസിന് പുറത്തായി. അഞ്ചു വിക്കറ്റുകൾ നേടിയ കെ എം ആസിഫാണ് കരുത്തുറ്റ മുംബൈ ബാറ്റിംഗ് നിരയെ എറിഞ്ഞു വീഴ്ത്തിയത്. മുംബൈക്കായി സർഫറാസ് ഖാൻ അർദ്ധ ശതകം നേടി. 32 റൻസുകൾ വീതം നേടിയ അജിൻക്യ രഹാനയും ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവും സർഫറാസിന് മികച്ച പിന്തുണ നൽകി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കേരളം, നായകൻ സഞ്ജു സാംസണിന്റെയും വാലറ്റക്കാരൻ ഷറഫുദ്ദിന്റെയും വെടികെട്ട് ബാറ്റിംഗ് മികവിൽ 5 വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് സ്കോർ ചെയ്തു. ദക്ഷിണാഫ്രിക്കക്കെതിരായ ടി 20 പരമ്പരയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഞ്ജു ഓപ്പണർ ആയി വന്നു 28 പന്തുകളിൽ 46 റൺസുകൾ അടിച്ചുകൂട്ടി. ഒരു സിക്സും 8 ബൗണ്ടറികളും അടങ്ങിയതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്.

Also Read- സഞ്ജുവിന്റെ തകർപ്പനടി: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഛത്തീസ്ഗഢിനെ തകർത്ത് കേരളം

മധ്യനിരയിൽ 43 റൺസുമായി വിഷ്ണു വിനോദും 32 റൻസുകളുമായി അസറുദീനും തിളങ്ങിയപ്പോൾ സൽമാൻ നിസാറും അബ്ദുൽ ബാസിതും നിരാശപ്പെടുത്തി. പക്ഷെ അവസാന ഓവറുകളിൽ 15 പന്തുകളിൽ നിന്നും പുറത്താകാതെ 35 റൺസ് അടിച്ചുകൂട്ടിയ ഷറഫുദ്ദീൻ കേരളത്തെ മികച്ച സ്‌കോറിൽ എത്തിച്ചേരാൻ സഹായിച്ചു. മികച്ച ബാറ്റിങ്ങിനൊപ്പം ബൗളിങ്ങിലും ഒരു വിക്കറ്റോടെ തിളങ്ങിയ ഷറഫുദ്ദീൻ ആണ് കളിയിലെ കേമൻ .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News