
ഇന്ത്യൻ ക്രിക്കറ്റിലെ മികച്ച പേസർമാരിൽ ഒരാളാണ് മൊഹമ്മദ് ഷമി. കഴിഞ്ഞ കുറച്ചുകാലമായി അദ്ദേഹം ടീമിൽനിന്ന് പുറത്താണ്. ഇടയ്ക്ക് പരിക്കുകൾ വേട്ടയാടിയെങ്കിലും, നിലവിൽ ഷമി പൂർണ ആരോഗ്യവാനാണ്. മികച്ച ഫോമിലുമാണ് അദ്ദേഹം. ഇപ്പോൾ നടന്നുവരുന്ന രഞ്ജി ട്രോഫിയിൽ ബംഗാളിനുവേണ്ടി മൂന്ന് മത്സരങ്ങളിൽനിന്ന് ഷമി 15 വിക്കറ്റുകൾ നേടിയിട്ടുണ്ട്.
എന്നാൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടു മത്സര ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഷമിയ്ക്ക് ഇടമില്ല. ബിസിസിഐയ്ക്ക് താൽപര്യമുണ്ടായിരുന്നിട്ടും സെലക്ടർമാർ ഷമിയെ പരിഗണിച്ചില്ലെന്നാണ് വിവരം. ഇന്ത്യൻ ടീം കോച്ച് ഗൌതം ഗംഭീറിന്‍റെ ഇടപെടലാണ് ഷമിയെ അവഗണിക്കാൻ കാരണമെന്നാണ് റിപ്പോർട്ട്.
ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഇന്ത്യ എ ടീമിലും ഷമിയെ ഉൾപ്പെടുത്താത്തത് ചർച്ചയായിരുന്നു. നിലവിൽ ടീം ഒത്തിണക്കത്തോടെ കളിക്കുന്നുണ്ടെന്നും, ഇപ്പോഴത്തെ തന്‍റെ ടീം പ്ലാനിൽ ഷമിയ്ക്ക് ഇടമില്ലെന്നുമാണ് ഗംഭീറിന്‍റെ നിലപാട്.
Also Read- രോഹിതും കോഹ്ലിയും ഇന്ത്യ എയ്ക്കുവേണ്ടി കളിക്കണ്ട! ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടീമിൽ നേരിട്ട് ഇടംനേടും
അതേസമയം കഴിഞ്ഞ കുറച്ചുകാലമായി ടീമിലേക്ക് തിരിച്ചുവരവ് ലക്ഷ്യമിട്ട് ഷമി കഠിന പരിശീനത്തിലായിരുന്നു. രഞ്ജിയിൽ ഉൾപ്പടെ സജീവമായതും ഇന്ത്യൻ ടീമിലേക്ക് മടങ്ങിവരാൻ വേണ്ടിയായിരുന്നു. എന്നാൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടീം പ്രഖ്യാപിച്ചപ്പോൾ ഇടം ലഭിക്കാത്തത് ഷമിയെ നിരാശനാക്കിയിട്ടുണ്ട്. രഞ്ജിയിൽ നാലാമത്തെ മത്സരത്തിൽനിന്ന് അദ്ദേഹം വിട്ടുനിൽക്കുമെന്ന് ടീം അധികൃതരെ അറിയിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

