ഒന്നിൽ നിന്ന് വീണ് രോഹിത്, ഒന്നാം സ്ഥാനം നിലനിർത്തി ബൂംറ: ഐസിസി പുതിയ റാങ്കിങ്

daryl mitchell odi Ranking

ഏകദിന ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങിലെ ഒന്നാം സ്ഥാനം രോഹിത് ശർമയ്ക്ക് നഷ്ടമായി. പുതിയ റാങ്കിങ്ങിൽ ന്യൂസിലൻഡ് താരം ഡാരൻ മിച്ചലാണ് രോഹിതിനെ പിന്തള്ളി റാങ്കിങ്ങിൽ ഒന്നാമതെത്തിയത്. വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിലെ സെഞ്ച്വറി മികവാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് ഡാരൻ മിച്ചലിനെ എത്തിച്ചത്.

കരീബിയൻ ടീമിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ വെടിക്കെട്ട് സെഞ്ച്വറി മിച്ചലിന്റെ കരിയറിലെ ഏ‍ഴാമത്തെ ഏകദിന സെഞ്ച്വറിയാണ്. 782 റേറ്റിംഗ് പോയിന്റുകളോടെയാണ് മിച്ചൽ രോഹിത്തിനെ മറികടന്ന് ഒന്നാം സ്ഥാനത്തേക്കെത്തിയത്.

Also Read: ഫിഫ ലോകകപ്പിന് യോഗ്യത നേടി കുഞ്ഞൻ രാജ്യവും: ചരിത്രം തിരുത്തി ക്യുറസാവോ

റാങ്കിങ്ങിൽ അഫ്ഗാനിസ്ഥാന്റെ ഇബ്രാഹിം സദ്രാൻ ഒരു സ്ഥാനം താഴ്ന്ന് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നാലാം സ്ഥാനത്ത് ഇന്ത്യൻ താരം ശുഭ്മാൻ ഗില്ലും നാലാം സ്ഥാനത്തും വിരാട് കോഹ്‌ലി അഞ്ചാം സ്ഥാനത്തുമുണ്ട്. ശ്രേയസ് അയ്യർ (എട്ടാാം സ്ഥാനം) ആണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യൻ താരം.

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള കൊൽക്കത്തയിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ആറ് വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ ടെസ്റ്റ് ബൗളർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി. കുൽദീപ് യാദവ് (13-ാം സ്ഥാനം) രവീന്ദ്ര ജഡേജ (15-ാം സ്ഥാനം) എന്നിവരാണ് ടെസ്റ്റ് ബോളർമാരുടെ റാങ്കിങ്ങിൽ സ്ഥാനം മെച്ചപ്പെടുത്തിയ മറ്റു ഇന്ത്യൻ താരങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News