വിജയ് ഹസാരെ ട്രോഫി : ഗുജറാത്തിനെതിരെ ഡൽഹിക്ക് ആവേശകരമായ വിജയം

വിജയ് ഹസാരെ ട്രോഫിയിൽ ഗുജറാത്തിനെതിരേ ഡൽഹിക്ക് ആവേശകരമായ ജയം. വിരാട് കോഹ്ലിയുടെ അവസാന വിജയ് ഹസാരെ ട്രോഫി മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 254 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 47.4 ഓവറിൽ 247 റൺസിന് ഓൾ ഔട്ടായതോടെ ഡൽഹി ഏഴ് റൺസിന്റെ ആവേശകരമായ വിജയം ഉറപ്പിച്ചു.

Also Read: വിജയ് ഹസാരെ ട്രോഫി : മിന്നുന്ന അർധസെഞ്ചുറിയുമായി തിളങ്ങി കോഹ്ലി

ടീമിന്റെ ഇന്നിംഗ്‌സിന് കരുത്തായത് വിരാട് കോഹ്ലിയും റിഷഭ് പന്തും ആയിരുന്നു. കോഹ്ലി 61 പന്തിൽ 77 റൺസ് നേടി, ആക്രമണവും നിയന്ത്രണവും ചേർന്ന ബാറ്റിംഗ് പ്രകടനമാണ് പുറത്തെടുത്തത്. മറുവശത്തു റിഷഭ് പന്ത് 79 പന്തിൽ 70 റൺസുമായി കോഹ്‌ലിക്ക് മികച്ച പിന്തുണ നൽകി. ഇരുവരുടെയും കൂട്ടുകെട്ടാണ് ഡൽഹിയെ മാന്യമായ സ്കോറിലേക്കെത്തിച്ചത്.

254 റൺസിന്റെ ലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് ശക്തമായ പോരാട്ടമാണ് കാഴ്ചവെച്ചത്. മധ്യനിരയിൽ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും, ഡൽഹി ബൗളർമാർ നിർണായക സമയങ്ങളിൽ വിക്കറ്റുകൾ വീഴ്ത്തി. പ്രിൻസ് യാദവ് 37 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി മത്സരത്തിലെ മികച്ച ബൗളറായി മാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News