ദുലീപ് ട്രോഫി 2025: അറിയാം ടീമുകളെയും ഷെഡ്യൂളും

Duleep Trophy 2025

2025 ലെ ദുലീപ് ട്രോഫി മത്സരങ്ങള്‍ ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 15 വരെ നടക്കും. ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ ദുലീപ് ട്രോഫിയില്‍ വിവിധ മേഖലകളായാണ് ടീമുകല്‍ മാറ്റുരക്കുന്നത്. ബെംഗളൂരുവിലെ രണ്ട് വ്യത്യസ്ത വേദികളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

നോർത്ത് സോൺ, സൗത്ത് സോൺ, ഈസ്റ്റ് സോണ്‍, വെസ്റ്റ് സോൺ, സെൻട്രൽ സോൺ, നോര്‍ത്ത് ഈസ്റ്റ് സോണ്‍ എന്നിവയാണ് ദുലീപ് ട്രോഫിയില്‍ പങ്കെടുക്കുന്ന ടീമുകള്‍. അവയില്‍ വെസ്റ്റ് സോൺ, സൗത്ത് സോൺ എന്നീ ടീമുകള്‍ നേരിട്ട് സെമിഫൈനലിൽ കളിക്കും. നോർത്ത് സോൺ, ഈസ്റ്റ് സോൺ, സെൻട്രൽ സോൺ, നോർത്ത് ഈസ്റ്റ് സോൺ എന്നിവ ക്വാർട്ടർ ഫൈനൽ മത്സരങ്ങളും കളിക്കും.

Also Read: ‘എല്ലാ അവസാനങ്ങൾക്കും പുതിയ തുടക്കമുണ്ടാകും’; ഐപിഎല്ലിൽ നിന്ന് വിരമിച്ച് സ്പിൻ ഇതിഹാസം ആർ അശ്വിൻ

നോർത്ത് സോണിന്റെ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ല്‍ ആയിരുന്നു. എന്നാല്‍ താരം അസുഖബാധിതനായതിനെ തുടര്‍ന്ന് മത്സരിക്കാൻ സാധ്യതയില്ലെന്നാ‍ണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അർഷ്ദീപ് സിംഗ്, ഹർഷിത് റാണ, അൻഷുൽ കംബോജ് എന്നിവരുടെ സാന്നിധ്യം നോര്‍ത്ത് സോണ്‍ ടീമിനെ ശക്തമാക്കി മാറ്റുന്നു.

വെസ്റ്റ് സോണിന്റെ നട്ടെല്ലാകുന്ന പ്രധാനപ്പെട്ട കളിക്കാര്‍ ശ്രേയസ് അയ്യർ, സർഫറാസ് ഖാൻ, യശസ്വി ജയ്‌സ്വാൾ, ഷാർദുൽ താക്കൂർ, ഋതുരാജ് ഗെയ്‌ക്‌വാദ് എന്നിവരാണ്. കുൽദീപ് യാദവ്, രജത് പട്ടീദാർ, ധ്രുവ് ജുറെൽ, ദീപക് ചാഹർ എന്നിവര്‍ സെൻട്രൽ സോണിന്റെ ഭാഗമാണ്. സൗത്ത് സോണ്‍ ടീമിന്റെ ക്യാപ്റ്റൻ തിലക് വര്‍മയാണ്.

ടീം
നോർത്ത് സോൺ: അങ്കിത് കുമാർ (C), ശുഭം ഖജൂരിയ, ആയുഷ് ബഡോണി, യാഷ് ദുൽ, അങ്കിത് കൽസി, നിഷാന്ത് സന്ധു, സാഹിൽ ലോത്ര, മായങ്ക് ദാഗർ, യുധ്വീർ സിംഗ് ചരക്, അർഷ്ദീപ് സിംഗ്, ഹർഷിത് റാണ, അൻഷുൽ കാംബോജ്, ഔഖിബ് നബി, കനയ്യ വാധവാൻ.

സൗത്ത് സോൺ: തിലക് വർമ്മ (C), മുഹമ്മദ് അസ്ഹറുദ്ദീൻ (WC), തൻമയ് അഗർവാൾ, ദേവദത്ത് പടിക്കൽ, മോഹിത് കാലെ, സൽമാൻ നിസാർ, നാരായൺ ജഗദീശൻ, ത്രിപുരാണ വിജയ്, ആർ സായി കിഷോർ, തനായ് സിംഗ് ത്യാഗരാജൻ, വിജയ്കുമാർ വൈശാഖ്, നിധീഷ്, ബസിൽ എൻ ജിപി, നിധീഷ് ഭുജൂ പി.എം.ഡി. സ്നേഹൽ കൗത്താങ്കർ.

ഈസ്റ്റ് സോൺ: അഭിമന്യു ഈശ്വരൻ (C), റിയാൻ പരാഗ് (WC), സന്ദീപ് പട്‌നായിക്, വിരാട് സിംഗ്, ഡെനീഷ് ദാസ്, ശ്രീദം പോൾ, ശരൺദീപ് സിംഗ്, കുമാർ കുശാഗ്ര, ആശിർവാദ് സ്വയിൻ, ഉത്കർഷ് സിംഗ്, മനീഷി, സൂരജ് സിന്ധു ജയ്‌സ്വാൾ, മുകേഷ് കുമാർ, മുഖ്താർ ഹുസ്സാമി.

വെസ്റ്റ് സോൺ: ശാർദുൽ താക്കൂർ (C), യശസ്വി ജയ്‌സ്വാൾ, ആര്യ ദേശായി, ഹാർവിക് ദേശായി, ശ്രേയസ് അയ്യർ, സർഫറാസ് ഖാൻ, റുതുരാജ് ഗെയ്‌ക്‌വാദ്, ജയ്മീത് പട്ടേൽ, മനൻ ഹിംഗ്‌രാജിയ, സൗരഭ് നവാലെ, ഷംസ് മുലാനി, ധർമന്ദ്‌സ കൊട്യാൻ, തനുഷ്‌ദേ ജാദേ, തനുഷ്‌ദേ ജാദേ നാഗ്വാസ്വാല.

സെൻട്രൽ സോൺ: ധ്രുവ് ജുറൽ (C), രജത് പതിദാർ, ആര്യൻ ജുയൽ, ഡാനിഷ് മലേവാർ, സഞ്ജീത് ദേശായി, കുൽദീപ് യാദവ്, ആദിത്യ താക്കരെ, ദീപക് ചാഹർ, സരൻഷ് ജെയിൻ, ആയുഷ് പാണ്ഡെ, ശുഭം ശർമ, യാഷ് റാത്തോഡ്, ഹർഷ് ദുബെ, മാനവ് സുത്ഹർ, മാനവ് സുത്മെദ്.

നോർത്ത് ഈസ്റ്റ് സോൺ: ജൊനാഥൻ റോങ്‌സെൻ (C), ആകാശ് കുമാർ ചൗധരി, ടെക്കി ഡോറിയ, യുംനും കർണജിത്, സെദേസാലി റുപെറോ, ആശിഷ് ഥാപ്പ, ഹേം ബഹാദൂർ ചേത്രി, ജെഹു ആൻഡേഴ്‌സൺ, അർപിത് സുബാഷ് ഭതേവാര, ഫെറോയിജാം ജോതിൻ സിംഗ്, പൽസോർ തമാങ്, അങ്കുർ മാലിക്ക്, അങ്കുർ മാലിക്ത് ലമാബാം അജയ് സിംഗ്.

ജിയോ ഹോട്ട്സ്റ്റാറില്‍ മത്സരങ്ങള്‍ തത്സമയം കാണാൻ സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News