ലങ്കൻ സ്പിൻ ചുഴലിക്കാറ്റിൽ പതറി ഇംഗ്ലണ്ട്; സൂപ്പർ എട്ട് പോരാട്ടത്തിൽ ശ്രീലങ്കയ്ക്കു 147 റൺസ് വിജയലക്ഷ്യം

eng vs sl

ടി20 ലോകകപ്പിലെ സൂപ്പർ എട്ടിലെ മത്സരത്തിൽ ഇംഗ്ലണ്ടിനെ ചെറിയ സ്കോറിലൊതുക്കി ശ്രീലങ്ക. പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഗ്രൂപ്പിലെ പോരാട്ടത്തിൽ ടോസ് നേടി ആദ്യം ബൗളിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക ഇംഗ്ലണ്ടിനെ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 146 റൺസിനൊതുക്കി.

ഓപ്പണർ ഫിലിപ്പ് സാൾട് 40 പന്തിൽ 62 റൺസ് നേടിയ സാൾട്ട് ആറു ബൗണ്ടറികളും രണ്ട് സിക്‌സുകളും നേടി ഇന്നിംഗ്സിന് കരുത്തായി. എന്നാൽ ജോസ് ബട്ട്‌ലർ (7), ജേക്കബ് ബെഥൽ (3), ടോം ബാന്റൺ (6) എന്നിവർ പെട്ടെന്ന് പുറത്തായതോടെ ആതിഥേയർ കളിയിലേക്ക് തിരിച്ചു വന്നു. അവസാന ഓവറുകളിൽ വിൽ ജാക്‌സ് (21) വേഗത്തിൽ റൺസ് നേടിയെങ്കിലും ഇംഗ്ലണ്ടിന് വലിയ സ്കോർ നേടാനായില്ല. പവർപ്ലേയിൽ 37 റൺസ് മാത്രമാണ് ഇംഗ്ലണ്ട് നേടിയത്. ഇടയ്ക്കിടെ വിക്കറ്റുകൾ വീണത് സ്കോറിംഗിനെ ബാധിച്ചു.

Also Read: നാലു കോടിയുടെ സൂപ്പർ സർപ്രൈസ്! മുൻഭാര്യയ്ക്കും മകനും ഹാർദിക് പാണ്ഡ്യയുടെ രാജകീയ സമ്മാനം

ശ്രീലങ്കയ്ക്കായി ഡുനിത് വെല്ലാലഗെ 4 ഓവറിൽ 26 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം നടത്തി. മഹീഷ് തീക്ഷണ 2 വിക്കറ്റുമായി തിളങ്ങി. ദിൽഷൻ മധുശങ്കയും 2 വിക്കറ്റ് നേടി നിർണായക ബ്രേക്ക്ത്രൂകൾ നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News