
രണ്ട് മാസത്തിലേറെ നീണ്ട വേനലവധിക്ക് ശേഷം യൂറോപ്യന്‍ ക്ലബ് ഫുട്ബോള്‍ മത്സരങ്ങള്‍ വീണ്ടും ആരംഭിക്കുന്നു. യൂറോപ്യന്‍ ഫുട്ബോള്‍ കാര്‍ണിവലിന് ഇന്ന് ആരംഭമാകും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് (ഇ പി എല്‍), സ്പാനിഷ് ലാലിഗ, ഫ്രഞ്ച് ലീഗ് 1 മത്സരങ്ങള്‍ക്കാണ് ഇന്ന് ആരംഭമാകുന്നത്. ജര്‍മനി- ഇറ്റലി ലീഗുകള്‍ ഏതാനും ദിവസങ്ങള്‍ക്കകമുണ്ടാകും.
പ്രീമിയര്‍ ലീഗില്‍ ഇന്ന് രാത്രി 12.30ന് ആന്‍ഫീല്‍ഡിലാണ് കിക്കോഫ്. ചാമ്പ്യന്മാരായ ലിവര്‍പൂളും ബോണിമൗത്തും തമ്മിലാണ് മത്സരം. കഴിഞ്ഞ മാസം വാഹനാപകടത്തില്‍ മരിച്ച ഡിയോഗോ ജോട്ടയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചായിരിക്കും മത്സരം ആരംഭിക്കുക. ജോട്ടോയുടെ 20-ാം നമ്പര്‍ ജഴ്സി ലിവര്‍പൂള്‍ പിന്‍വലിച്ചിട്ടുണ്ട്. പ്രീമിയര്‍ ലീഗിന്റെ 34-ാം പതിപ്പിനാണ് ഇന്ന് തുടക്കമാകുക. ഇംഗ്ലീഷ് ഫുട്ബോളിന്റെ 127-ാം സീസണുമാണ്.
Read Also: അര്‍ജന്റീനയൊക്കെ അങ്ങ് ഫുട്‌ബോളില്‍; അഞ്ചേ അഞ്ച് ബോളില്‍ 50 ഓവര്‍ കളി തീര്‍ത്ത് കാനഡ
ലീഗിലേക്ക് പുതുതായി പ്രമോഷന്‍ ലഭിച്ച ലീഡ്‌സ് യുണൈറ്റഡ്, ബേണ്‍ലി, സണ്ടര്‍ലാന്‍ഡ് എന്നിവയും മത്സരരംഗത്തുണ്ട്. 2026 മെയ് 24 വരെ ഈ സീസണ്‍ നീണ്ടുനില്‍ക്കും.
ലാലിഗയില്‍ ഇന്ന് രാത്രി 10.30നാണ് കിക്കോഫ്. ജിറോണയും റായോ വല്ലെക്കാനോയും ഏറ്റുമുട്ടും. ശനിയാഴ്ച രാത്രി 11ന് ബാഴ്സലോണ കളത്തിലിറങ്ങും. മല്ലോര്‍ക്കയാണ് എതിരാളികള്‍. റയല്‍ മാഡ്രിഡിന്റെ മത്സരം ചൊവ്വാഴ്ച രാത്രി 12.30നാണ്. സാന്റിയാഗോ ബെര്‍ണബ്യുവില്‍ നടക്കുന്ന മത്സരത്തില്‍ ഒസാസുനയാണ് എതിരാളികള്‍.
ഫ്രഞ്ച് ലീഗ്-1ന് ഇന്ന് രാത്രി 12.15ന് തുടക്കമാകും. റെന്നിസും മാഴ്സിലെയുമാണ് ഏറ്റുമുട്ടുക. ചാമ്പ്യന്മാരായ പി എസ് ജിയുടെ മത്സരം ഞായര്‍ രാത്രി 12.15നാണ്. നാന്റിസാണ് എതിരാളികള്‍.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

