
ഫിഫ അപ്രൂവൽ ലഭിക്കാത്തതിനാൽ, മെസിയും ടീമും നവംബറിൽ കേരളത്തിൽ എത്തില്ല. അപ്രൂവൽ ലഭിച്ചാൽ മത്സരം പിന്നീട് നടക്കും. കളി അടുത്ത വിൻഡോയിലേയ്ക്ക് മാറ്റിയതായി സ്പോൺസർ അറിയിച്ചു. അംഗോളയിൽ മാത്രമാണ് നവംബറിൽ അർജന്റീന കളിക്കുകയെന്ന് അവരുടെ ഫുട്ബോൾ അസോസിയേഷൻ വ്യക്തമാക്കിയിരുന്നു. നവംബറില്‍ നടത്താന്‍ പദ്ധതിയിട്ടിരുന്ന മത്സരം മാറ്റിവെക്കാന്‍ എഎഫ്എയുമായി നടന്ന ചര്‍ച്ചയില്‍ ധാരണയായെന്ന് സ്പോണ്‍സര്‍മാര്‍ അറിയിച്ചു.
“ഫിഫാ അനുമതി ലഭിക്കുവാനുള്ള കാലതാമസം പരിഗണിച്ച് നവംബർ വിൻഡോയിലെ കളി മാറ്റി വയ്ക്കാൻ എ എഫ് എയുമായുള്ള ചർച്ചയിൽ ധാരണ. കേരളത്തിൽ കളിക്കുന്നത് അടുത്ത വിൻഡോയിൽ. പ്രഖ്യാപനം ഉടൻ” – സ്പോൺസർ ആന്‍റോ അഗസ്റ്റിൻ ഫേസ്ബുക്കിൽ കുറിച്ചു.
ALSO READ; കുതിപ്പ് തുടർന്ന് തിരുവനന്തപുരം; സ്കൂൾ കായികമേളയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം
സ്റ്റേഡിയത്തിന് ഫിഫയുടെ അംഗീകാരം ലഭിക്കാത്തതാണ് അർജൻറീന ടീം വരുന്നതിന് തടസ്സമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ വ്യക്തമാക്കി. നവംബറിൽ തന്നെ ടീമിനെ കൊണ്ടുവരാനുള്ള പരിശ്രമം തുടരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഓസ്ട്രേലിയക്കെതിരെയാണ് മെസിയും സംഘവും ഇറങ്ങാനിരുന്നത്. മെസിയെ ക്യാപറ്റനാക്കി എമിലിയാനോ മാര്‍ട്ടീനസും ഡി പോളും അല്‍വാരസുമടങ്ങുന്ന സ്‌ക്വാഡിനെ അര്‍ജന്റീന പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

