ഫിഫ ദ ബെസ്റ്റ് ലോക ഫുട്ബോള്‍ പുരസ്കാര പ്രഖ്യാപനം നാളെ ; ഉസ്മാൻ ഡെംബലെസ ഉൾപ്പെടെയുള്ളവർ ചുരുക്കപ്പട്ടികയിൽ

ഫിഫ ദ ബെസ്റ്റ് ലോക ഫുട്ബോള്‍ പുരസ്കാര പ്രഖ്യാപനം നാളെ ദോഹയില്‍ നടക്കും. ആസ്പയര്‍ അക്കാദമിയിൽ ഇന്ത്യന്‍ സമയം രാത്രി 10.30ന് പുരസ്കാരങ്ങള്‍ വിതരണം ചെയ്യുക.

കഴിഞ്ഞ വർഷത്തെ മികച്ച പുരുഷ ഫുഡ്ബോളർക്കുള്ള ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ച ബാലണ്‍ ദ്യോര്‍ വിജയി ഉസ്മാൻഡെംബലെ, ബാഴ്സലോണ താരം ലാമിന്‍ യമാല്‍, റയല്‍ മാഡ്രിഡ് താരം കിലിയന്‍ എംബാപ്പെ, ലിവര്‍പൂളിന്‍റെ മുഹമ്മദ് സലയും വിനിഷ്യസ് ജൂനിയര്‍, ഹാരി കെയ്ന്‍, ഫെഡറികോ വാല്‍വര്‍ഡെ, ഡാനികാര്‍വഹാല്‍, ജൂക് ബെല്ലിങ്ഹാം എന്നിവരും ചുരുക്കപ്പട്ടികയിലുണ്ട്. മികച്ച വനിതാ താരത്തിനുള്ള പട്ടികയിൽ 16 പേരുണ്ട്. സ്പെയ്നിലെ അയ്റ്റാന ബോൺമാറ്റിയാണ് പട്ടികയിലെ പ്രധാനി.

Also read : ഡൽഹിയിലെ മൂടൽമഞ്ഞ്: മെസ്സിയുടെ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി

പുരുഷ- വനിതാ വിഭാഗത്തിലെ മികച്ച താരങ്ങള്‍ക്ക് പുറമെ ഗോള്‍ കീപ്പര്‍ക്കും ടീമിനും പരിശീലകനും പുരസ്കാരമുണ്ട്. മികച്ച ഗോളിനുള്ള പുഷ്കാസ് പുരസ്കാരവും നാളെ സമ്മാനിക്കും. പി എസ് ജി കോച്ച് ലൂയി എന്റിക്വെ മികച്ച പരിശീലകനുള്ള പുരസ്കാരപ്പട്ടികയിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News