കൗമാരകുതിപ്പിൽ ചരിത്രം കുറിച്ച് പോർച്ചുഗൽ: ഫിഫ അണ്ടർ 17 ലോകകപ്പ് കിരീടം നേടി പറങ്കിപ്പട

Portugal wins FIFA Under-17 World Cup

ഫിഫ അണ്ടർ-17 ലോകകപ്പ് കിരീടം സ്വന്തമാക്കി കൗമാര പറങ്കിപ്പട. 48 രാജ്യങ്ങൾ പങ്കെടുത്ത ടൂർണ്ണമെന്റിൽ ഓസ്ട്രിയയെ ഏകപക്ഷീയമായ ഒരു ഗോളിന്‌ തോൽപ്പിച്ചാണ് പോർച്ചുഗൽ കിരീടം സ്വന്തമാക്കിയത്. 32-ാം മിനിറ്റിൽ അനിസിയോ കബ്രാൾ നേടിയ ഗോളാണ് പോർച്ചുഗലിന് കിരീടം നേടിക്കൊടുത്തത്. ദോഹയിലെ ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലായിരുന്നു മത്സരം.

ഖത്തർ ആതിഥേയത്വം വഹിച്ച ലോകകപ്പിൽ ഗോൾഡൺ ബോൾ നേടിയത് ഓസ്ട്രിയയുടെ യോഹാനസ് മോസറാണ്. ലൂസേഴ്‌സ് ഫൈനലിൽ ലാറ്റിനമേരിക്കൻ കുതിരകളായ ബ്രസീലിനെ ഇറ്റലി പരാജയപ്പെടുത്തി. ഷൂട്ടട്ടിലേക്ക് നീണ്ട കളിയിൽ 4-2നാണ് ഇറ്റലി ബ്രസീലിനെ പരാജയപ്പെടുത്തിയത്.

Also Read: ഐപിഎൽ 2026 ന് മുന്നോടിയായി ആർസിബിക്ക് പിന്നാലെ രാജസ്ഥാൻ റോയൽസും വിൽപ്പനയ്ക്ക് ? റിപ്പോർട്ടുകൾ ഇങ്ങനെ

ഓസ്ട്രിയയുടെ ജോഹന്നാസ് മോസറിന്റെ അക്രമണങ്ങൾ പോർച്ചുഗൽ ക്യാപ്റ്റൻ ഡോമിങോസ് ഫെർണാണ്ടസിൻ്റെ നേതൃത്വത്തിലുള്ള പ്രതിരോധനിര തീർത്ത കോട്ടയിൽ നിഷ്പ്രഭമായതാണ് മത്സരത്തിന്റെ ഗതി നിർണയിച്ചത്. മത്സരത്തിൽ പോർച്ചുഗൽ 12 ഷോട്ടുകൾ ലക്ഷ്യത്തിലേക്ക് ഉതിർത്തു. എട്ട് ഷോട്ടുകൾ ഓസ്ട്രിയയും. ‘കാബ്രാളിന്റെ ഗോൾ ഞങ്ങളുടെ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കി’ യെന്ന് മത്സര ശേഷം പോർച്ചുഗീസ് കോച്ച് റിം പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News