ക്രിസ്ത്യാനോ റൊണാൾഡോയെ അവഗണിച്ച വിവാദ പോസ്റ്റർ പിൻവലിച്ചു ഫിഫ; നീക്കം വൻ വിമർശനങ്ങളുടെ പിന്നാലെ

fifa-poster

വലിയ വിമർശനങ്ങൾക്ക് കാരണമായ വിവാദ ലോകകപ്പ് പോസ്റ്റർ സാമൂഹിക മാധ്യമങ്ങളിൽ നിന്നും പിൻവലിച്ച് അന്താരാഷ്ട്ര ഫുട്ബോൾ സംഘടനാ ഫിഫ. ഫുട്ബോൾ ഇതിഹാസങ്ങളുടെ ചിത്രങ്ങൾ അടങ്ങിയ പോസ്റ്ററിൽ നിന്നും പോർച്ചുഗൽ ഇതിഹാസം ക്രിസ്ത്യാനോ റൊണാൾഡോയുടെ ചിത്രം ഒഴിവാക്കിയത് ആരാധകർക്കിടയിൽ വലിയ വിമർശനങ്ങൾക്കു വഴിവച്ചിരുന്നു. വിവാദ പോസ്റ്റ് ഒഴിവാക്കി റൊണാൾഡോയുടെ ചിത്രം കൂടി അടങ്ങിയ പുതിയ പോസ്റ്റർ ഫിഫ പകരം പുറത്തിറക്കി.

നേരത്തെ ഡിസംബർ അഞ്ചിന് നടക്കുന്ന ലോകകപ്പ് ഫുട്ബാൾ നറുക്കെടുപ്പ് ചടങ്ങിന്ടെ മുന്നോടിയായി ആണ് വിവാദ പോസ്റ്റർ പ്രസിദ്ധീകരിച്ചത്. മെസ്സി, എംബാ​പ്പെ, ഹലാൻഡ് എന്നിവരടക്കം പ്രമുഖ താരങ്ങളുടെ ചിത്രം ഉൾപ്പെട്ട പോസ്റ്ററിൽ പോർച്ചുഗലിൽ നിന്നും ബ്രൂണോ ഫെർണാണ്ടസിന്റ ചിത്രമായിരുന്നു ഉൾപ്പെടുത്തിയത്. ഇതോടെ വിമർശനവുമായി ആരാധകർ സാമൂഹിക മാധ്യമങ്ങളിൽ എത്തി.

Also Read- സൗദി അറേബ്യ കിരീടാവകാശിക്ക് വൈറ്റ് ഹൗസിലൊരുക്കിയ വിരുന്നില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും: പങ്കെടുത്തതിന് നന്ദി പറഞ്ഞ് ട്രംപ്

വർഷങ്ങളായി ഫിഫ റൊണാള്ഡോയോട് കാണിക്കുന്ന അവഗണനയുടെയും മെസ്സിയോട് കാണിക്കുന്ന ചായ്‌വിന്റെയും പുതിയ തെളിവാണ് പോസ്റ്റർ എന്ന് വ്യാപകമായി ആരോപണം ഉയർന്നു. ഇതേ തുടർന്നാണ് വിവാദ പോസ്റ്റർ പിൻവലിച്ചു തന്‍റെ ആറാം ലോകകപ്പ് കളിക്കുന്ന റൊണാൾഡോയുടെ ചിത്രം കൂടി ഉൾപ്പെടുത്തി പുതിയ പോസ്റ്റർ ഇട്ടു ഫിഫ തടിയൂരിയത്. അമേരിക്ക, കാനഡ , മെക്സിക്കോ എന്നിവർ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിൽ നിലവിൽ യോഗ്യത നേടിയ 42 ടീമുകൾ അടക്കം 48 ടീമുകൾ പങ്കെടുക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News