ഡബിളല്ല ഇത് ഹാട്രിക് എംബാപ്പെ; ചാമ്പ്യന്‍സ് ലീഗില്‍ വന്‍ ജയവുമായി റയല്‍

real-madrid-kylian-mbappe-champions-league

യുവേഫ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ റയല്‍ മാഡ്രിഡിന് വന്‍ ജയം. സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ ഹാട്രിക് ഗോള്‍ നേടിയ മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളിനാണ് കെയ്‌റാത് അല്‍മാറ്റിയെ പഞ്ഞിക്കിട്ടത്. ലാലിഗയില്‍ കഴിഞ്ഞ ദിവസം മാഡ്രിഡ് ഡെര്‍ബിയില്‍ അത്‌ലറ്റികോ മാഡ്രിഡിനോടേറ്റ പരാജയത്തില്‍ നിന്ന് തിരിച്ചുവരാന്‍ ഇതോടെ റയലിനായി.


എംബാപ്പെയുടെ നാലാമത്തെ ചാമ്പ്യന്‍സ് ലീഗ് ഹാട്രിക് ആണിത്. കഴിഞ്ഞ മത്സരത്തില്‍ നിന്ന് വലിയ മാറ്റങ്ങളാണ് കോച്ച് സാബി അലോന്‍സോ ടീമില്‍ വരുത്തിയത്. അത്‌ലറ്റിക്കോയോടേറ്റ രണ്ടിനെതിരെ അഞ്ച് ഗോള്‍ പരാജയവും 13 മണിക്കൂര്‍ നേരം നീണ്ട കസാഖിസ്ഥാന്‍ യാത്രയും ഏല്‍പിച്ച ക്ഷീണം മറികടന്നാണ് റയല്‍ മിന്നും പ്രകടനം കാഴ്ചവെച്ചത്.

Read Also: ശ്രീലങ്കക്കെതിരെ വിജയദീപ്തി നല്‍കിയ ദീപ്തിശർമ കുറിച്ചത് ചരിത്രനേട്ടം


ആദ്യ പകുതിയില്‍ പെനാല്‍റ്റിയോടെയാണ് എംബാപ്പെ ഗോള്‍വേട്ടക്ക് തുടക്കം കുറിച്ചത്. 52, 73 മിനുട്ടുകളിലാണ് മറ്റ് രണ്ട് ഗോളുകള്‍. എഡ്വേര്‍ഡോ കമാവിങാ, ബ്രഹിം ഡയസ് എന്നിവരാണ് മറ്റ് രണ്ട് ഗോളുകള്‍ നേടിയത്. ഡാനി കര്‍വയാലിന് പരുക്കേറ്റതിനാല്‍ വിനിഷ്യസ് ജൂനിയര്‍ ആണ് ടീമിനെ നയിച്ചത്. 14ാം മിനുട്ടില്‍ മികച്ച അവസരം വിനീഷ്യസ് തുറന്നെങ്കിലും ചിപ്പ് ചെയ്ത ബോള്‍ വലയില്‍ നിന്ന് അകന്നുപോയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News