
ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായി 1300 ഗോൾ സംഭാവനകൾ നേടുന്ന കളിക്കാരനായി ഇതിഹാസ താരം ലയണൽ മെസ്സി. സിൻസിനാറ്റി ക്കെതിരായ മല്സരത്തിൽ ഇന്റർ മിയാമിക്കായി ഒരു ഗോളും മൂന്നു അസിസ്റ്റുകളും നൽകിയാണ് അർജെന്റിന താരം ചരിത്ര നേട്ടം കുറിച്ചത്. 38 കാരനായ മെസ്സി ഇതുവരെ 896 ഗോളുകളും 404 അസിസ്റ്റുകളുമാണ് ഇത് വരെ നടത്തിയിട്ടുള്ളത്. പട്ടികയിൽ രണ്ടാമതുള്ള ചിരവൈരി ക്രിസ്ത്യാനോ റൊണാൾഡോയുടെ സമ്പാദ്യം 954 ഗോളുകളടക്കം 1213 സംഭാവനകൾ ആണ്.
സിൻസിനാറ്റിക്കെതിരായ മത്സരത്തിലെ പ്രകടനത്തിലൂടെ എം എൽ എഫ് പ്ലേ ഓഫ് ചരിത്രത്തിൽ ഒറ്റ സീസണിൽ ഏറ്റവും കൂടുതൽ ഗോൾ സംഭാവനകൾ നേടിയ കളിക്കാരൻ എന്ന റെക്കോർഡും മെസ്സി സ്വന്തം പേരിലാക്കി. മെസ്സിയുടെ മിന്നുന്ന പ്രകടനം ഫുട്ബോൾ ആരാധകരിൽ ഒന്നടങ്കം ആവേശം ഉണർത്തിയിരിക്കുകയാണ്.
Also Read- സൂപ്പർ ലീഗ് കേരള: സെമി ഫൈനലിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി കാലിക്കറ്റ് എഫ്സി
മെസ്സിയുടെ നേതൃത്വത്തിൽ ഉള്ള അര്ജന്റീന ടീം അടുത്ത വർഷത്തെ ലോകകപ്പിൽ കിരീടം നിലനിർത്തും എന്ന് ആരാധകർ പ്രതീക്ഷിക്കുന്നു. മെസ്സിയും റൊണാൾഡോയും ഫൈനലിൽ നേർക്കുനേർ ഏറ്റുമുട്ടുന്ന സ്വപ്ന ഫൈനൽ യാഥാർഥ്യമാകുമോ എന്ന ചോദ്യങ്ങൾക്കിടയിൽ ആണ് മെസ്സിയുടെ റെക്കോർഡ് നേട്ടം

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

