മുൻ ഇന്ത്യൻ വാഴ്സിറ്റീസ് ഫുട്ബോൾ താരവും പരിശീലകനുമായ ടി.കെ. ഇബ്രാഹിം കുട്ടി അന്തരിച്ചു

former football player

മുൻ ഇന്ത്യൻ വാഴ്സിറ്റീസ് ഫുട്ബോൾ താരവും പ്രശസ്ത പരിശീലകനുമായ ടി.കെ. ഇബ്രാഹിം കുട്ടി (79) അന്തരിച്ചു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് വൈകിട്ട് അഞ്ചിന് കോട്ടയം വാരിശേരിയിലെ സോക്കർ കോട്ടേജിൽ എത്തിക്കും. കബറടക്കം നാളെ 11-ന് താഴത്തങ്ങാടി ജുമാ മസ്ജിദിൽ.

എം.ജി.സർവകലാശാലാ കായിക വകുപ്പ് മേധാവിയായി വിരമിച്ച ഇബ്രാഹിം കുട്ടി കേരള സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻ്റ് ആയിരുന്നു.
1969- 1970-ൽ കേരള സർവകലാശാലയ്ക്കു കളിച്ച ഇബ്രാഹിംകുട്ടി അതിനു മുമ്പ് ബാംഗ്ലൂർ സർവകലാശാലയ്ക്ക് കളിച്ചിട്ടുണ്ട്. 70-71-കളിൽ കേരളയിലെ മികച്ച കളിക്കാരനായി.

Also read : ‘ട്രെയിൻ ഓടിക്കാൻ ട്രാക്കില്ലെങ്കിലും വേണ്ടില്ല, ആമകൾക്ക് മുട്ടയിടാൻ മണൽത്തിട്ടകൾ ഒരുക്കി കേന്ദ്രം മാതൃകയാകുന്നു!’ ‘കടലാമ’ പദ്ധതിയിൽ കേന്ദ്രത്തിന് ട്രോൾ മഴ

1969-ൽ ഫാക്ടിനും 1971-75 ൽ കെ.എസ്.ഇ.ബിക്കു വേണ്ടിയും കളിച്ചു. 1976-ൽ കെ.എസ്.ഇ.ബിയുടെ കോച്ചായി. 1979 മുതൽ 85 വരെ കേരള സർവകലാശാലാ പരിശീലകനായും പിന്നീട് എം.ജി.യിലും പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News