‘ലോകത്തെ മികച്ച കളിക്കാരന്‍, ദി ഗോട്ട്, മെസി തന്നെ’; റയലിന്റെ വേദിയില്‍ അര്‍ജന്‍റൈന്‍ ഇതിഹാസത്തെ പൊക്കിയടിച്ച് പുതുതാരം

Franco-Mastantuono-messi-comment-real-madrid

റയല്‍ മാഡ്രിഡ് തന്നെ ഫുട്ബോള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന വേദിയില്‍ ലയണല്‍ മെസിയെ പൊക്കിയടിച്ച് അര്‍ജന്‍റൈന്‍ യുവതാരം ഫ്രാങ്കോ മസ്റ്റാന്റുനോ. ഫുട്ബോള്‍ ലോകത്ത് ഇത് വിവാദമായിട്ടുണ്ട്. ലാലിഗയില്‍ റയലിന്റെ ചിരവൈരികളായ ബാ‍ഴ്സലോണയുടെ മുന്‍ താരമാണ് മെസി. റയല്‍ ഫാന്‍സ് ഫ്രാങ്കോയുടെ കമന്റിനെ എങ്ങനെയെടുക്കുമെന്നതും കാത്തിരുന്നു കാണണം.

പാരീസ് സെന്റ് ജെര്‍മെയ്നുമായി (പി എസ് ജി) കരാര്‍ ഒപ്പുവെക്കുന്നത് അന്തിമഘട്ടത്തിലെത്തിയ സമയത്താണ് യുവതാരം റയലിലെത്തുന്നത്. സാബി അലോണ്‍സോയുടെ ഫോണ്‍ കോളാണ് റയല്‍ തിരഞ്ഞെടുക്കാന്‍ പ്രേരകമായതെന്നും അദ്ദേഹം പറഞ്ഞു. തന്റെ 18-ാം ജന്മദിനത്തിലാണ് മസ്റ്റാന്റുനോയോ റയല്‍ അവതരിപ്പിച്ചത്.

Read Also: യൂറോപ്യന്‍ ഫുട്‌ബോള്‍ കാര്‍ണിവലിന് ഇന്ന് തുടക്കം; പ്രീമിയര്‍ ലീഗ്, ലാലിഗ, ലീഗ് 1 കിക്കോഫിന് മണിക്കൂറുകള്‍

മെഡിക്കല്‍ പരിശോധനകള്‍ക്ക് ശേഷം മാഡ്രിഡിലെ വാല്‍ഡെബാസ് പരിശീലന ഗ്രൗണ്ടില്‍ മസ്റ്റാന്റുവോനോ തന്റെ ആറ് വര്‍ഷത്തെ കരാറില്‍ ഔദ്യോഗികമായി ഒപ്പുവച്ചു. പുതിയ 30 നമ്പര്‍ ജ‍ഴ്സിയാണ് അനുവദിച്ചത്. 69.5 മില്യണ്‍ വരുന്നതാണ് കരാര്‍. റയലിന്റെ ഫാനാണ് താനെന്നും ക്ലബില്‍ ചേരുക സ്വപ്നമായിരുന്നെന്നും മസ്റ്റാന്റുവോനോ പറഞ്ഞിട്ടുണ്ട്. ഇത് ഫാന്‍സിനെ തണുപ്പിക്കുമെന്നാണ് കരുതുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here