തുടർച്ചയായ തോൽവികൾ: ഗൗതം ഗംഭീറിന്റെ ഭാവി തുലാസിൽ

gautam gambhir

ദക്ഷിണാഫ്രിക്കയോട് സ്വന്തം മണ്ണിൽ ടെസ്റ്റ് പരമ്പര അടിയറവു വച്ച ഇന്ത്യൻ കോച്ച് ഗൗതം ഗംഭീറിന്റെ ഭാവിയെ പറ്റി ചോദ്യങ്ങൾ ഉയരുന്നു. പരിശീലക സ്ഥാനത്തു നിന്നും ഗംഭീറിനെ പുറത്താക്കുവാൻ വിവിധ കോണുകളിൽ നിന്നു മുറവിളി ഉയരുന്നതിനിടയിൽ തന്റെ ഭാവി ബി സി സി ഐ തീരുമാനിക്കട്ടെ എന്ന നിലപാടാണ് ഗംഭീർ എടുത്തത്. “ഇത് (ഭാവി ) തീരുമാനിക്കേണ്ടത് ബിസിസിഐയാണ്. ഞാൻ മുമ്പും പറഞ്ഞിട്ടുണ്ട്, പ്രധാനം ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി ആണ് അല്ലാതെ ഞാനല്ല. ഇംഗ്ലണ്ടിൽ മികച്ച പ്രകടനം കാഴ്ച വച്ച, ചാമ്പ്യൻസ് ട്രോഫിയും ഏഷ്യാ കപ്പും നേടിയ അതേ വ്യക്തിയാണ് ഞാൻ”. മത്സര ശേഷം ഉള്ള വാർത്തസമ്മേളനത്തിൽ ഗംഭീർ പറഞ്ഞു. നിലവിലെ ഇന്ത്യൻ ടീം പരിചയസമ്പത്തു കുറഞ്ഞവരാണെന്നും അവർ പഠിച്ചു വരുന്നതേ ഉള്ളുവെന്നും ഗംഭീർ കൂട്ടിച്ചേർത്തു.

സ്വന്തം മണ്ണിലെ തുടർച്ചയായ ടെസ്റ്റ് പരാജയങ്ങൾ ഗംഭീറിനെതിരെ വലിയ വിമർശനങ്ങൾക്കു ആണ് വഴി വച്ചിരിക്കുന്നത്. മുൻ താരങ്ങൾ ഉൾപ്പെടെയുള്ളവർ ഗംഭീറിനെതിരേ വാളോങ്ങി കഴിഞ്ഞു. എന്നാൽ ഏഷ്യ കപ്പും ചാമ്പ്യൻസ് ട്രോഫിയും നേടി തന്ന ഗംഭീറിനെ അനുകൂലിച്ചും സ്വരങ്ങൾ ഉയരുന്നുണ്ട്.

ALSO READ: സ്മൃതി മന്ദാനയുടെ അച്ഛൻ ആശുപത്രി വിട്ടു; മാറ്റിവച്ച വിവാഹത്തെക്കുറിച്ച് സൂചനകളൊന്നുമില്ല

ഇതുവരെ വളരെ സമ്മിശ്രമായ ഫലങ്ങൾ ആണ് ഗംഭീർ സൃഷ്ടിച്ചിട്ടുള്ളത്. ടി 20 കിരീടം നേടിത്തന്ന രാഹുൽ ദ്രാവിഡിന് പിൻഗാമിയായി വന്ന ഗംഭീർ ചാമ്പ്യൻസ് ട്രോഫി , ഏഷ്യ കപ്പുകൾ ഉയർത്തി ഫൈനലുകളിൽ പതറുന്ന ടീമ്മ് എന്ന പേരുദോഷത്തിൽ നിന്നും ടീമിനെ കരകയറ്റി. പക്ഷെ അതിനോടൊപ്പം നിരവധി തിരിച്ചടികളും ഇക്കാലത്തു പ്രത്യേകിച്ച് ടെസ്റ്റിൽ ഉണ്ടായി. ഒരു ദശകത്തിനു ശേഷം ആദ്യമായി ബോർഡർ ഗാവസ്‌കർ ട്രോഫി കൈവിട്ടതും, ന്യൂസിലാൻഡിനോടും ദക്ഷിണാഫ്രിക്കയോടും നാട്ടിൽ മുഴുവൻ ടെസ്റ്റ് മത്സരങ്ങൾ പരാജയപ്പെട്ടു ടെസ്റ്റ് ലോകകപ്പ് പ്രതീക്ഷകൾ ഇല്ലാതായതും അതിൽ പ്രധാനമാണ്. ഇത് കൂടാതെ ഈ സഹസ്രാബ്ദത്തിൽ ആദ്യമായി ശ്രീലങ്കയോട് ഏകദിന പരമ്പര നഷ്ടം സംഭവിച്ചതും ഗംഭീറിന്റെ കീഴിൽ ആണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News