
പുരുഷ ജൂനിയർ ഹോക്കി ലോകകപ്പ് കിരീടം എട്ടാമതും ജർമ്മനിക്ക്. ചെന്നൈയിലെ മെയർ രാധാകൃഷ്ണൻ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ, സ്പെയിനിനെ ഷൂട്ടൗട്ടിൽ 3-2 എന്ന സ്കോറിന് തകർത്താണ് ജർമ്മനി കിരീടം നിലനിർത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടി. അർജന്റീനയെ തോൽപിച്ച ഇന്ത്യക്കാണ് വെങ്കലം.
മത്സരത്തിന്റെ 26-ാം മിനിറ്റിൽ ജസ്റ്റസ് വോർവെഗിന്റെ ഗോളിലൂടെ ജർമ്മനി മുന്നിലെത്തി. എന്നാല്‍ രണ്ടാം പകുതിയിൽ നിക്കോളാസ് മുഷ്താരോസ് സ്പെയിനിനെ കളിയിൽ തിരിച്ചുകൊണ്ടുവന്നു. മുഴുവൻ സമയത്തു പിന്നെ ഉണ്ടായ അവസരങ്ങൾ ഇരു ടീമുകളും പാഴാക്കിയതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങി.
Also read: ജൂനിയർ ലോകകപ്പ് ഹോക്കിയിൽ ഇന്ത്യയ്ക്ക് വെങ്കലം: അർജന്റീനയെ 4-2ന് തോൽപ്പിച്ച് ചരിത്രനേട്ടം
ഷൂട്ടൗട്ടിലേ ആദ്യ രണ്ടു അവസരങ്ങൾ പാഴാക്കിയ ജര്മനിക്കായി ബെനഡിക്ട് ഗെയർ, അലക് വോൻ ഷ്വെരിൻ, ക്യാപ്റ്റൻ ബെൻ ഹാസ്ബാക്ക് എന്നിവർ തുടർച്ചയായി ഗോൾ നേടി. സ്പെയിനിന്റെ നിർണായകമായ അവസാന ശ്രമം ജർമ്മൻ ഗോൾകീപ്പർ ജാസ്പർ ഡിറ്റ്സറിന്റെ അതുല്യ പ്രകടനത്തിനു മുന്നിൽ പരാജയപ്പെട്ടതോടെ ജർമൻ പട കിരീടം നിലനിർത്തി.
നവംബർ 28ന് ആരംഭിച്ച് ചെന്നൈയും മധുരയും വേദികളായ 13 ദിവസത്തെ മൽസര പരമ്പര ത്രസിപ്പിക്കുന്ന ഫൈനലോടെ സമാപിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

