രാജ്യമില്ലാത്ത രാജകുമാരൻ: ഗില്ലിനു വിനയായത് പരുക്കും ഫോം നഷ്ടവും

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഏറ്റവും ഞെട്ടൽ ഉണ്ടാക്കിയത് ടെസ്റ്റ് നായകനും ടി20 ഉപനായകനുമായ ശുഭ്മൻ ഗില്ലിന്റെ അസാന്നിധ്യമാണ്. ടീമിലെ ഉറച്ച സാന്നിധ്യം എന്ന് കരുതിയ ഗില്ലിന്റെ പുറത്താക്കൽ അദ്ദേഹത്തിന്റെ വിമർശകർ പോലും പ്രതീക്ഷിച്ചിരുന്നില്ല.

അവസാന ടി20 മത്സരത്തിൽ ഓപ്പണർ ആയി സഞ്ജു തിരിച്ചെത്തിയതും സെയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ ഇഷാൻ കിഷൻ കാഴ്ചവച്ച പ്രകടനവും ഗില്ലിനു ടീമിൽ ഇടം നഷ്ടപ്പെടാൻ കാരണം ആയെങ്കിലും അത് മാത്രമല്ല പ്രശ്നം. ലഖ്നൗവിൽ നടന്ന പരിശീലന സെഷനിടെ കാലിൽ പരിക്കേറ്റ ഗില്ലിനു അവസാന ടി20 മത്സരത്തിൽ നിന്നും പുറത്തിരിക്കേണ്ടി വന്നിരുന്നു.

സ്ഥിരമായി പരുക്കേൽക്കുന്നു എന്ന പ്രശ്‌നത്തിന് പുറമെ ടി20യിലെ ഫോം നഷ്ടവും ഗില്ലിന്റെ തിരഞ്ഞെടുപ്പിനെ ബാധിച്ചു. ഈ സീസണിൽ 15 ഇന്നിംഗ്സുകളിൽ നിന്ന് 300ഇൽ താഴെ റൺസാണ് ഗിൽ നേടിയത്. 25ഇൽ താഴെ ശരാശരിയും അത്ര മികച്ചതല്ലാത്ത സ്ട്രൈക്ക് റേറ്റും ഉള്ള ഗില്ലിനു ഒരു അർധസെഞ്ചുറി പോലും നേടാൻ കഴിഞ്ഞിട്ടില്ല.

ഇതോടെ ടി20യിലെങ്കിലും ഗില്ലിനു പകരക്കാരായി കളിക്കാരെ കണ്ടെത്താൻ മാനേജ്‌മന്റ് നിര്ബന്ധിതരാവുകയായിരുന്നു. ശ്രീലങ്കയോടൊപ്പം ടി20 ലോകകപ്പിന്റെ സഹസംഘാടകരായ ഇന്ത്യ. ഫെബ്രുവരി 7ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ യുഎസഎയ്‌ക്കെതിരെയാണ് അരങ്ങേറുക. തുടർന്ന് നമീബിയയ്‌ക്കെതിരായ രണ്ടാം ഗ്രൂപ്പ് മത്സരത്തിനായി ഡൽഹിയിലേക്ക് നീങ്ങും. കൊളംബോയിൽ പാകിസ്ഥാനുമായുള്ള പോരാട്ടം ഏറെ ശ്രദ്ധേയമാകും. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം അഹമ്മദാബാദിൽ നെതർലൻഡ്സിനെതിരെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News