ഇംഗ്ലണ്ടിന് വീണ്ടും തിരിച്ചടി: ഗസ് ആറ്റ്‌കിൻസൺ പരുക്കേറ്റ് പുറത്ത്

gus atkinson england player

മെൽബൺ ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ഇംഗ്ലണ്ടിന് വീണ്ടും പരുക്കിന്റെ തിരിച്ചടി. ഇംഗ്ലണ്ട് പെയ്സ് ബൗളർ ഗസ് ആറ്റ്‌കിൻസൺ ആണ് ഇടത് ഹാംസ്‌ട്രിംഗിലെ വേദന കാരണം ഇന്ന് മൈതാനം വിട്ടത്. നാലാം ഓവറിലെ അഞ്ചാം പന്ത് എറിഞ്ഞതിന് പിന്നാലെ തന്നെ ആറ്റ്‌കിൻസൺ തന്റെ ഹാംസ്‌ട്രിംഗ് പിടിച്ച് അസ്വസ്ഥത പ്രകടിപ്പിക്കുകയും, ഓവർ പൂർത്തിയാക്കിയ ശേഷം വൈദ്യസഹായത്തിനായി പുറത്തേക്ക് പോകുകയും ചെയ്തു. തുടർന്ന് ഇന്നിങ്‌സിൽ അദ്ദേഹം വീണ്ടും ബൗളിംഗ് നടത്തുകയോ ഫീൽഡിൽ തിരിച്ചെത്തുകയോ ചെയ്തിട്ടില്ല.

Also Read: മെൽബൺ ടെസ്റ്റിൽ ഇംഗ്ലണ്ടിന് നാലു വിക്കറ്റിന്റെ ജയം

ഇംഗ്ലണ്ടിന്റെ പേസ് ബൗളിംഗ് നിരയെ അലട്ടുന്ന മൂന്നാമത്തെ പരുക്കാണിത്. ഇതിനുമുമ്പ് ബ്രിസ്ബേൻ ടെസ്റ്റിന് ശേഷം മാർക്ക് വുഡ് മുട്ടിന് പരുക്കേറ്റതിനെ തുടർന്ന് പരമ്പരയിൽ നിന്ന് പുറത്തായിരുന്നു. കൂടാതെ അഡിലെയ്ഡ് ടെസ്റ്റിന് പിന്നാലെ ജോഫ്ര ആർച്ചർ ഇടത് വശത്തെ മസിൽ സ്ട്രെയ്ൻ മൂലം ആഷസ് പരമ്പരയിൽ നിന്ന് പുറത്താവുകയും ചെയ്തു.

Also Read: ഇംഗ്ലണ്ടിന് വീണ്ടും തിരിച്ചടി; ആഷസിൽ നിന്ന് ജോഫ്ര അർച്ചർ പുറത്ത്

തുടർച്ചയായ പരുക്കുകൾ ഇംഗ്ലണ്ടിന്റെ ബൗളിംഗ് വിഭാഗത്തിന് വലിയ തലവേദനയായി മാറിയിരിക്കുകയാണ്. നിർണായക ഘട്ടത്തിൽ അനുഭവസമ്പന്നരായ ബൗളർമാരെ നഷ്ടപ്പെടുന്നത് ടീമിന്റെ തന്ത്രങ്ങളിലും സമ്മർദം സൃഷ്ടിച്ചിട്ടുണ്ട്. ആറ്റ്‌കിൻസന്റെ പരുക്കിന്റെ ഗൗരവം സംബന്ധിച്ച് ടീം മെഡിക്കൽ സംഘം വിശദമായ പരിശോധനകൾ നടത്തിവരികയാണ്. വരാനിരിക്കുന്ന ദിവസങ്ങളിൽ അദ്ദേഹത്തിന്റെ ഫിറ്റ്നസ് നിലയെ ആശ്രയിച്ചായിരിക്കും തുടർ മത്സരങ്ങളിൽ ഇംഗ്ലണ്ടിന്റെ ബൗളിംഗ് പദ്ധതികൾ രൂപപ്പെടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News