ഗുവാഹത്തി ടെസ്റ്റ്: ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 201 റൺസിന്‌ പുറത്ത്

Guwahati Test

വാലറ്റത്തു വാഷിംഗ്‌ടൺ സുന്ദറും കുൽദീപ് യാദവും ചേർന്ന് നടത്തിയ ചെറുത്തുനില്‍പ്പിനെയും മറികടന്നു ഇന്ത്യയെ 201 എന്ന സ്കോറിന് ചുരുട്ടികെട്ടി സൗത്ത് ആഫ്രിക്ക. മാർകോ ജെൻസൺ ആറു വിക്കറ്റുകൾ നേടിയപ്പോൾ സ്പിന്നർമാരായ ഹർമാരും മഹാരാജും യഥാക്രമം മൂന്നും ഒന്നും വിക്കറ്റുകൾ നേടി. ഇന്ത്യയ്ക്കായി ജെയ്‌സ്വാൾ 58 റൺസ് നേടി.

ഒരു ഘട്ടത്തിൽ 122നു ഏഴു വിക്കറ്റുകൾ നഷ്‌ടമായ ഇന്ത്യയെ ഭേദപ്പെട്ട നിലയിൽ എത്തിച്ചത് എട്ടാം വിക്കറ്റിൽ സുന്ദറും യാദവും ചേർന്ന് പടുത്തുയർത്തിയ 72 റൺസിൻ്റെ കൂട്ടുകെട്ടായിരുന്നു. 288 റൺസിൻ്റെ ഒന്നാം ഇന്നിംഗ്സ് കടമുള്ള ഇന്ത്യയെ ഫോളോ ഓൺ നാണക്കേടിൽ നിന്നും രക്ഷിച്ചത് ആതിഥേയരെ വീണ്ടും ബാറ്റിങ്ങിന് അയക്കേണ്ട എന്ന ദക്ഷിണാഫ്രിക്കൻ നായകൻ ബാവുമായുടെ തീരുമാനമായിരുന്നു.

ALSO READ: കെ എല്‍ രാഹുൽ നായകൻ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

നാട്ടിൽ പരമ്പര തോൽവി എന്ന നാണക്കേടിൽ നിന്നും രക്ഷപ്പെടാൻ വിജയം അനിവാര്യമായ ഇന്ത്യൻ ടീമിന് ഇനി കളി രക്ഷിക്കാൻ പോലും വിയർപ്പു ഒഴുക്കേണ്ടി വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News