വരവറിയിച്ചു പാണ്ഡ്യ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ പഞ്ചാബിനെതിരെ ബറോഡയ്ക്ക് മിന്നുന്ന ജയം

Hardik Pandya syed mushtaq ali trophy

ഹൈദരാബാദിൽ നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി പോരാട്ടത്തിൽ ശക്തരായ പഞ്ചാബിനെതിരെ ബറോഡയ്ക്ക് 7 വിക്കറ്റിന്റെ ജയം.

ഏഷ്യാ കപ്പിന് ശേഷം ആദ്യമായി പാഡണിഞ്ഞ ഹാർദിക് പാണ്ട്യയുടെ മിന്നുന്ന പ്രകടനം ആണ് പഞ്ചാബ് ഉയർത്തിയ 223 റൺസെന്ന ലക്ഷ്യത്തിൽ എത്താൻ ബറോഡയെ സഹായിച്ചത്.

Also Read: ഇന്ത്യ ദക്ഷിണാഫ്രിക്ക ടി 20: പരുക്കേറ്റ ഗിൽ തിരിച്ചെത്തുമോ അതോ സഞ്ജു ഓപ്പൺ ചെയ്യുമോ?

42 പന്തിൽ 77 റൺസ് നേടിയ ഹർദിക് പാണ്ഡ്യ 7 ഫോറും 4 സിക്സും അടിച്ചു കൂട്ടി. ബോളിംഗിൽ പക്ഷേ 19 പന്തിൽ 50 അടിച്ച പഞ്ചാബ് നായകൻ അഭിഷേക് ശർമ്മയുടെ മുന്നിൽ പെട്ട പാണ്ഡ്യക്ക്, 4 ഓവറിൽ ഒരു വിക്കറ്റിന് പകരമായി 52 റൺസ് വഴങ്ങേണ്ടി വന്നു.

Also Read: സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയിൽ ചരിത്രം സൃഷ്ടിച്ച് വൈഭവ് സൂര്യവൻഷി

ദക്ഷിണാഫ്രിക്കക്കെതിരായുള്ള ടി 20 പരമ്പരയിൽ കൂടി ദേശീയ ടീമിലേക്കു മടങ്ങിയെത്താൻ ഒരുങ്ങുന്ന പാണ്ട്യ സെലക്ടർമാർക് മികച്ച സന്ദേശം ആണ് തന്റെ പ്രകടനത്തിലൂടെ നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News