ഹർദിക് പാണ്ഡ്യ വീണ്ടും കളത്തിലേക്ക്; ബറോഡയ്ക്കായി സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഇന്ന് ഇറങ്ങും

Hardik Pandya Return

പ്രൊഫഷണൽ ക്രിക്കറ്റിലേക്ക് തിരിച്ചുവരവിനൊരുങ്ങി ഹർദിക് പാണ്ഡ്യ. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഇന്ന് നടക്കുന്ന പഞ്ചാബിനെതിരെ ഉള്ള മൽസരത്തിൽ ഇന്ത്യൻ ഓൾറൗണ്ടർ കളത്തിൽ ഇറങ്ങും. ശ്രീലങ്കയ്‌ക്കെതിരായ ഏഷ്യാ കപ്പ് മത്സരത്തിൽ പേശിയിലെ പരുക്കിനെ തുടർന്ന് കളം വിട്ട ശേഷം വിശ്രമത്തിലായിരുന്നു ഹാർദിക്. ബെംഗളൂരുവിലെ ബിസിസിഐയുടെ സെന്റർ ഓഫ് എക്സലൻസിലെ പുനരധിവാസ പരിപാടിയെ തുടർന്നാണ് മുംബൈ ഇന്ത്യൻസ് നായകന്റെ മടക്കം.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കാൻ ബിസിസിഐ സെലക്ടർമാർ ഒരുങ്ങുന്നതിനിടെയാണ് ഹാർദിക് കളത്തിലേക്ക് മടങ്ങുന്നത്. ദേശീയ സെലക്ടർ പ്രഗ്യാൻ ഓജയുടെ സാന്നിധ്യത്തിൽ നടക്കുന്ന മത്സരം പാണ്ട്യയുടെ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിൽ നിർണ്ണായകമാകും.

Also Read: ഇന്ത്യ -ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം: നിർണായകമായത് സീനിയർ താരങ്ങളുടെ അനുഭവ സമ്പത്ത്

ഹർദിക്കിന്റെ സഹോദരൻ കൃണാൽ പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ബറോഡ, ബംഗാൾ, പുതുച്ചേരി എന്നിവയ്‌ക്കെതിരായ തോൽവികൾക്ക് ശേഷം ഹിമാചൽ പ്രദേശിനെതിരെ വിജയം നേടി തിരിച്ചു വന്നിരിക്കുകയാണ്.

News Summary: Hardik Pandya to return to cricket for Baroda

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News