
ഏഷ്യാ കപ്പ് സൂപ്പര്‍ ഫോർ മത്സരത്തിനിടെ ഇന്ത്യന്‍ കാണികൾക്ക് നേരെ വിവാദ ആംഗ്യം കാണിച്ച് ഹാരിസ് റൗഫ്. വിരാട് കോഹ്ലി എന്ന് വിളിച്ച് റൗഫിനെ കളിയാക്കിയപ്പോഴായിരുന്നു ഇത്. 2022 ഒക്ടോബര്‍ 23 ന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ഇന്ത്യ- പാകിസ്ഥാന്‍ ടി20 ലോകകപ്പിൻ്റെ 19-ാം ഓവറില്‍ റൗഫിനെ തുടര്‍ച്ചയായി രണ്ട് സിക്‌സറുകള്‍ പറത്തി കോഹ്ലി വൈറലായിരുന്നു. ഏഷ്യാ കപ്പിൽ കോഹ്ലി കളിക്കുന്നില്ലെങ്കിലും ആരാധകര്‍ റൗഫിനെ കളിയാക്കാന്‍ അദ്ദേഹത്തിന്റെ പേര് പരാമര്‍ശിക്കുകയായിരുന്നു.
തുടർന്ന്, 6-0 എന്ന വിവാദ ആംഗ്യത്തിലൂടെ ഇന്ത്യക്കാരെ റൗഫ് പരിഹസിക്കുകയായിരുന്നു. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂർ വേളയിൽ ആറ് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ത്തുവെന്ന പാകിസ്ഥാന്റെ അടിസ്ഥാനരഹിതമായ അവകാശവാദങ്ങളെയാണ് 6-0 എന്നത് സൂചിപ്പിക്കുന്നത്.
ബൗണ്ടറി റോപ്പിന് സമീപം ഫീല്‍ഡ് ചെയ്യുന്നതിനിടെയായിരുന്നു ഇത്. വീഡിയോകളും ചിത്രങ്ങളും ഇന്റര്‍നെറ്റില്‍ വൈറലാകുന്നുണ്ട്.
MEET THIS JOKER HARIS RAUF 🤡
— 𝐉𝐨𝐝 𝐈𝐧𝐬𝐚𝐧𝐞 (@jod_insane) September 22, 2025
– Got f*cked by Kohli in front of 1 lakh people
– Mocked Rohit’s body language got punished left, right & centre in India
– Now dragging politics into cricket
– This Shameless MDC has zero self respect 🤡
pic.twitter.com/FiPlUOrsPF

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

