ഇംഗ്ലണ്ടിന്റെ ‘റൂട്ട്’ പിഴുതെറിഞ്ഞ് ഹെഡും സ്മിത്തും; സിഡ്‌നിയിൽ കളിയുടെ നിയന്ത്രണം ഏറ്റെടുത്ത് ഓസ്ട്രേലിയ

Ashes Test

സിഡ്‌നിയിൽ നടക്കുന്ന അഞ്ചാമത്തേയും അവസാനത്തെയും ആഷസ് ടെസ്റ്റിൽ കളിയുടെ നിയന്ത്രണം ഏറ്റെടുത്ത് ഓസ്ട്രേലിയ. മൂന്നാം ദിവസം അവസാന സെഷനിലെ കളി പുരോഗമിക്കുമ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 451 റൺസുകളെന്ന ശക്തമായ നിലയിലാണ് ഓസ്ട്രേലിയ. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സ് 384 റൺസുകൾക്ക് അവസാനിപ്പിച്ച ആതിഥേയർക്കു ലീഡെടുക്കാൻ തുണയായത് ഓപ്പണർ ട്രാവിസ് ഹെഡിന്റെയും നായകൻ സ്റ്റീവൻ സ്മിത്തിന്റേയും സെഞ്ചുറികളാണ്.

നേരത്തെ 160 റൺസെടുത്ത് ടീമിന് വേണ്ടി കളത്തിൽ പടപൊരുതിയ ജോ റൂട്ടിന്റെയും 97 ബോളിൽ ആറ് ഫോറും 1 സിക്സുമടക്കം 85 റൺസെടുത്ത ഹാരി ബ്രൂക്കിന്റെയും മികവിലാണ് ആദ്യ ഇന്നിങ്സിൽ മാന്യമായ ഒരു സ്കോർ ഇംഗ്ലണ്ട് ഉയർത്തിയത്. എന്നാൽ ട്രാവിസ് ഹെഡിന്റെ പ്രകടനം കാര്യങ്ങൾ തകിടം മറിച്ചു. 166 പന്തുകളിൽ 163 റൻസുകൾ നേടി പുറത്തായ ഓസ്‌ട്രേലിയൻ ഓപ്പണർ മാർനസ് ലബ്യൂഷെയ്നൊപ്പം 105 റൺസുകളുടെ കൂട്ടുകെട്ട് ആണ് ഉയർത്തിയത്. ജെയ്ക്ക് വെതർലാൻഡ്, നെസർ , സ്മിത്ത് എന്നിവരും ഹെഡിന് മികച്ച പിന്തുണ നൽകി.

Also Read: ഇം​ഗ്ലണ്ടിനായി പൊരുതി റൂട്ട്, സെഞ്ച്വറി തികയ്ക്കാൻ ഒരുങ്ങി ട്രാവിസ് ഹെഡ് അറിയാം ആഷസ് വിശേഷങ്ങൾ

ഹെഡ് പുറത്തായ ശേഷം സ്മിത്തും ഗ്രീനും ടീമിനെ മുന്നോട്ടു നയിച്ചു. ഒടുവിൽ വിവരം കിട്ടുമ്പോൾ സ്മിത്തും വെബ്സ്റ്ററും ആണ് ക്രീസിൽ. ഇംഗ്ലണ്ടിനായി ബ്രൈഡൻ കാർസ് മൂന്നും നായകൻ സ്റ്റോക്സ് രണ്ടും വിക്കറ്റുകൾ ഇതിനകം വീഴ്ത്തി. അവസാന സെഷനിൽ ആതിഥേയരെ പുറത്താക്കാൻ ഇംഗ്ലണ്ട് ബൗളർമാർക്കു സാധിച്ചില്ലെങ്കിൽ ഒരു കൂറ്റൻ ലീഡിനെതിരെ രണ്ടാം ഇന്നിങ്സിൽ അവർക്കു ബാറ്റു ചെയ്യേണ്ടിവരും. അഞ്ചു മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്നു മത്സരങ്ങൾ ജയിച്ച ഓസ്ട്രേലിയ കിരീടം ഉറപ്പിച്ചു കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News