
രാഷ്ട്രീയ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഇന്ത്യൻ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനോട് ഐ സി സി. വ്യാഴാഴ്ച ദുബായില്‍ മാച്ച് റഫറി റിച്ചി റിച്ചാര്‍ഡ്സനെ ഐ സി സി ഹിയറിങ് നടത്തിയതിന് ശേഷമാണ് ഈ നിർദേശമുണ്ടായത്. അതേസമയം, സൂര്യകുമാറിനെതിരെ മറ്റ് നടപടിയുണ്ടാകുമോയെന്നത് വ്യക്തല്ല.
സെപ്റ്റംബര്‍ 14-ന് പാകിസ്ഥാനെതിരായ ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ട വിജയത്തിന് ശേഷം സൂര്യകുമാര്‍ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് പാക് ടീം മാനേജ്മെന്റ് പരാതി നല്‍കിയിരുന്നു. കഴിഞ്ഞയാഴ്ച ലാഹോറില്‍ നടന്ന പത്രസമ്മേളനത്തിലും പി സി ബി പ്രതിനിധികൾ ഇത് ചൂണ്ടിക്കാട്ടിയിരുന്നു.
ഏപ്രിലില്‍ പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ നടത്തിയ ‘ഓപറേഷന്‍ സിന്ദൂര്‍’ എന്ന പദം സൂര്യകുമാര്‍ ഉപയോഗിച്ചെന്ന് പി സി ബി പറഞ്ഞിരുന്നു. സെപ്റ്റംബര്‍ 14-ന് നടന്ന മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിലും സൂര്യകുമാര്‍ ഈ പദം ഉപയോഗിച്ചിരുന്നു. വിജയം ഭീകരാക്രമണത്തിലെ ഇരകള്‍ക്കും ഇന്ത്യയുടെ സായുധ സേനയ്ക്കും സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

