വനിതാ സ്ക്വാഷ് ചാമ്പ്യൻഷിപ്പ്; കിരീടം ചൂടി കാര്യവട്ടം ലക്ഷ്മിഭായ് നാഷണൽ കോളജ് ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ

inter college squash championship

കേരള സർവകലാശാലാ ഇൻ്റർ-കോളജ് വനിതാ സ്ക്വാഷ് ചാമ്പ്യൻഷിപ്പിൽ ചരിത്രത്തിലാദ്യമായി കിരീടം ചൂടി കാര്യവട്ടം ലക്ഷ്മിഭായ് നാഷണൽ കോളജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ. പാളയം നാഷണൽ ഗെയിംസ് സ്ക്വാഷ് കോർട്ടിൽ നടന്ന മത്സരത്തിൽ, കഴിഞ്ഞ മൂന്ന് വർഷമായി കിരീടം കൈവശം വെച്ചിരുന്ന മാർ ഇവാനിയോസ് കോളജിനെ തോൽപ്പിച്ചാണ് എൽ എൻ സി പി ഇ കിരീടം നേടിയത്.


സംസ്ഥാന ചാമ്പ്യൻ സുഭദ്ര കെ. സോണി നയിച്ച ടീമിൽ ജുനാകി ഗോസ്വാമി, സാഗരിക ശരണ്യ, ശിവരഞ്ജിനി ആർ., അർണ സിങ് എന്നിവരായിരുന്നു മറ്റ് അംഗങ്ങൾ. യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റ്‌സ്, ഗവൺമെന്റ് കോളജ് തുടങ്ങിയ കരുത്തരായ ടീമുകളെ മറികടന്നാണ് എൽ എൻ സി പി ഇ ഈ നേട്ടം കൈവരിച്ചത്.

Also read: കൊളംബോയിൽ തീപാറും പോരാട്ടം; ടി20 ലോകകപ്പിൽ ഇന്ന് ഇന്ത്യ-പാക് പോരാട്ടം

അതേസമയം, പുരുഷ വിഭാഗത്തിൽ യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റ്‌സ് തങ്ങളുടെ ആധിപത്യം നിലനിർത്തി ചാമ്പ്യന്മാരായി. വിജയികളായ ടീമുകൾ അടുത്ത മാസം മുംബൈയിലെ സോമയ്യ വിദ്യാവിഹാർ സർവകലാശാലയിൽ നടത്തുന്ന ഓൾ ഇന്ത്യ ഇന്റർ-യൂണിവേഴ്സിറ്റി സ്ക്വാഷ് ചാമ്പ്യൻഷിപ്പിൽ കേരള സർവകലാശാലയെ പ്രതിനിധീകരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News