ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ; പണം തിരികെ ആവശ്യപ്പെട്ട് ആരാധകർ ഏകാനയിൽ പ്രതിക്ഷേധിച്ചു

ബുധനാഴ്ച ലഖ്‌നൗവിൽ നടക്കേണ്ടിയിരുന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ആരാധകരുടെ മണിക്കൂറുകളോളമുള്ള കാത്തിരിപ്പിന് ശേഷം ഉപേക്ഷിച്ചു. രോഷാകുലരായി ആരാധകർ പണം തിരികെ നൽകു എന്ന മുദ്രാവാക്യം ഉയർത്തി സ്റ്റേഡിയത്തിൽ പ്രതിക്ഷേധിച്ചു.

കനത്ത മൂടൽ മഞ്ഞ് കാരണമാണ് കളി ഉപേക്ഷിച്ചതെന്ന് അധികൃർ പറഞ്ഞു. ഉത്തരേന്ത്യയിൽ ഈ കാലയളവിൽ ശൈത്യമാണെന്നും, പകൽ സമയങ്ങളിൽ പോലും കാഴ്ച്ച പരിധി കുറയും. എന്നിട്ടും ഈ സമയത്ത് കളി ക്രമീകരിച്ച ബിസിസിഐയുടെ ഭാ​ഗത്താണ് പിഴവ് സംഭവിച്ചത്. മുൻപ് ചണ്ഡീഗഢിലും ധർമ്മശാലയിലും ഇതേ പ്രതിസന്ധി ഉണ്ടായിരുന്നപ്പോൾ തലനാരിഴയ്ക്കാണ് ബിസിസിഐ രക്ഷപ്പെട്ടത്.

Also read : ഫിഫ ‘ദ ബെസ്റ്റ്’ പുരസ്കാരങ്ങൾ: ഡെംബലെയും ബോൺമാറ്റിയും മികച്ച താരങ്ങൾ

ഏകദേശം മുന്ന് മണിക്കൂറോളമാണ് ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തിൽ ആരാധകർ കാത്തിരുന്നത്. രാത്രി വൈകിന്തോറും മൂടൽമഞ്ഞ് വർദ്ധിക്കുകയല്ലാതെ കുറയുന്നില്ല എന്നു മനസ്സിലാക്കിയിട്ടും അരമണിക്കൂർ ഇടവിട്ട് പരിശേധന നടത്തി കളി വീണ്ടും അധികൃതർ വൈകിപ്പിക്കുകയായിരുന്നു. ടെലിവിഷൻ പ്രേക്ഷകരെയും കാത്തിരിപ്പിച്ചത് വഴി ബ്രോഡ്കാസ്റ്റിങ്ങ് വരുമാനം വൈകിപ്പിക്കലിന് വേണ്ടിയാണെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. ശൈത്യക്കാലത്ത് എന്തുകൊണ്ട് പകൽ സമയങ്ങളിൽ കളി നടത്തുന്നില്ല എന്നും ചോ​ദ്യം ഉയർന്നിട്ടുണ്ട്.

മാസങ്ങൾക്ക് മുൻപ് ടിക്കറ്റുകൾ ലഭ്യമാക്കുന്ന രാജ്യാന്തര രീതിക്ക് പകരം ഇന്ത്യയിൽ കളിക്ക് ദിവസങ്ങൾക്ക് മുൻപ് മാത്രമാണ് ടിക്കറ്റ് വിൽപ്പന നടത്തുന്നത്. എന്നാൽ സ്റ്റേഡിയത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് മാത്രം പുരോ​ഗമനം ഉണ്ടാകുന്നില്ല എന്നും ആരാധകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. കാണികളെ വെറും വരുമാന മാർഗ്ഗമായി മാത്രം കാണുന്ന സമീപനം മാറ്റാൻ ബിസിസിഐ തയ്യാറാകണമെന്ന ആവശ്യവും ഉയർത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News