
ശ്രീലങ്കയ്ക്ക് എതിരായ ടി20 പരമ്പരയിൽ ആദ്യം ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഇന്ത്യ കേരളത്തിന്റെ മണ്ണിൽ പരമ്പര സ്വന്തമാക്കി. ബാറ്റിങിലും ബൗളിങിലും തിളങ്ങിയ ഇന്ത്യയുടെ വിജയം ഷെഫാലി വർമ്മയുടെ അർധസെഞ്ച്വറിയോടെ സുനിശ്ചിതമായിരുന്നു. 49 ബോളിൽ 79 എന്ന ഉയർന്ന സ്കോറോടെയാണ് ഷെഫാലി ടീമിനെ ജയത്തിലേയ്ക്ക് ഉയർത്തിയത്.
ശ്രീലങ്കയെ എട്ട് വിക്കറ്റ് നഷ്ടത്തിൽ 112 റൺസിൽ തളച്ചിടാൻ രേണുക സിങിന്റെ 4 വിക്കറ്റും സഹായിച്ചു, ഇതിലൂടെ ശക്തമായ തിരിച്ച് വരവിനാണ് താരം തുടക്കമിട്ടത്. ഓൾ റൗണ്ടർ ദീപ്തി ശർമ്മയും 3 വിക്കറ്റ് നേടി കളി വരുതിയിലാക്കാൻ രേണുകയെ സഹായിച്ചു. ദീപ്തിയും രേണുകയും ചേർന്ന് പവർപ്ലേയിൽ തന്നെ ശ്രീലങ്കയുടെ വിക്കറ്റുകൾ നേടിയത് കളിയെ ആദ്യ പാദത്തിൽ തന്നെ ഇന്ത്യയുടെ വരുതിയിലാക്കാൻ കഴിഞ്ഞു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഷെഫാലി 24 പന്തിൽ അർദ്ധ സെഞ്ച്വറി നേടി. ഷെഫാലിയ്ക്ക് പൂർണ്ണ പിന്തുണ നൽകി മറുവശത്ത് ഹർമൻപ്രീത് കൗറും 18 ബോളിൽ 21 റൺസുമായി തോളോടു ചേർന്നു. സ്മൃതി മന്ദാനയുടെയും(6 ബോളിൽ 1 റൺസ്) ജെമിമ റോഡ്രിഗസിന്റെയും(15 ബോളിൽ 9 റൺസ്) വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 115 എന്ന മികച്ച സ്കോർസ്വന്തമാക്കി. ഹാസിനി പെരേര(25), ഇമേഷ ദുലാനി(27), കബിഷ ദിൽഹാരി(20) എന്നിവർ ചെറുത്തുനിൽപ്പിനായി ശ്രമിച്ചെങ്കിലും ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ അധികനേരം പിടിച്ചുനിൽക്കാനായില്ല.
Also read :വിജയ് ഹസാരെ ട്രോഫി: കേരളത്തെ എട്ട് വിക്കറ്റുകൾക്ക് തകർത്ത് കർണാടകം
ആദ്യമായാണ് രാജ്യാന്തര വനിതാ ക്രിക്കറ്റ് മത്സരത്തിന് തിരുവനന്തപുരം ആതിഥേയത്വം വഹിക്കുന്നത്. വിശാഖപട്ടണത്ത് വച്ച് നടന്ന ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ അടിച്ചെടുത്തിയിരുന്നു. വിജയത്തിന്റെ തുടർച്ചയായി തിരുവനന്തപുരത്തിന്റെ തട്ടകത്തിലേയ്ക്ക് എത്തിയപ്പോഴും ജയം കൈയിലൊതുക്കാൻ ടീമിന് നിഷ്പ്രയാസം കഴിഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

