
എസിസി അണ്ടർ-19 ഏഷ്യാ കപ്പ് 2025 മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനെ 90 റൺസിന് പരാജയപ്പെടുത്തി. ഞായറാഴ്ച ദുബായിയിൽ നേടിയ ഈ ജയത്തോടെ ഇന്ത്യ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു. മഴമൂലം 49 ഓവറായി ചുരുക്കിയ മത്സരത്തിൽ ടോസ് നേടിയ പാകിസ്ഥാനെതിരെ ഓപ്പണർമാരായ വൈഭവ് സൂര്യവംശിയും ക്യാപ്റ്റൻ ആയുഷ് മത്രെയും ശക്തമായ തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. സൂര്യവംശി പുറത്തായ ശേഷം എത്തിയ
മലയാളിയായ ആരോൺ വർഗീസ് 85 റൺസോടെ ഇന്നിംഗ്സിന്റെ നട്ടെല്ലായി. 12 ഫോറും ഒരു സിക്‌സുമടങ്ങിയ ഇന്നിംഗ്സിലൂടെ 240 എന്ന മാന്യമായ സ്കോറിലേക്കെത്തിച്ചു. കനിഷ്‌ക് ചൗഹാൻ 46 നേടി ആരോണിന് മികച്ച പിന്തുണ നൽകി. പാകിസ്ഥാനുവേണ്ടി മുഹമ്മദ് സയ്യാമും അബ്ദുൽ സുബ്ഹാനും മൂന്ന് വിക്കറ്റ് വീതം നേടി.
Also read: വൈഭവ് സൂര്യവംശി ഇത്തവണ മറികടന്നത് കോഹ്‌ലിയെയും ധോണിയെയും
241 റൺസ് പിന്തുടർന്ന പാകിസ്ഥാന്റെ ടോപ്പ് ഓർഡർ മൂന്നു വിക്കറ്റെടുത്ത പേസർ ദീപേഷ് ദേവേന്ദ്രന്റെ തീപ്പൊരി ബൗളിങിന് മുന്നിൽ തകർന്നു. കിഷൻ കുമാർ രണ്ട് വിക്കറ്റും കനിഷ്‌ക്ചൗ ഹാൻ മൂന്ന് വിക്കറ്റും നേടി. ഹുസൈഫ അഹ്സാൻ (70) ചെറുത്തുനിന്നെങ്കിലും 42ആം ഓവറിൽ പാകിസ്ഥാൻ 150 റൺസിന് പുറത്തായി. ചൊവ്വാഴ്ച മലേഷ്യയാണ് ഇന്ത്യയുടെ അടുത്ത എതിരാളികൾ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

