
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ട്വന്റി-20 ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഹാർദിക് പാണ്ഡ്യയുടെ പ്രകടനമികവിൽ 101 റൺസിനാണ് ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് നേടിയപ്പോൾ 74 റൺസ് മാത്രമെടുത്ത് ദക്ഷിണാഫ്രിക്ക കൂടാരം കയറി.
പതർച്ചയോടൊണ് ഇന്ത്യ ബാറ്റിങ് ആരംഭിച്ചതെങ്കിലും പിന്നാലെ അടിച്ചുകയറി. ആദ്യ ഓവറിൽ തന്നെ ഓപ്പണർ ശുഭ്മാൻ ഗില്ലിനെ ഇന്ത്യയ്ക്ക് നഷ്ടമായെങ്കിലും പിന്നീട് വന്ന തിലക് വർമയും (32 പന്തിൽ 26) അക്‌സർ പട്ടേലും (21 പന്തിൽ 23) സ്‌കോർ ഉയർത്തി. 28 പന്തിൽ 59 റണ്ണുമായി പുറത്താവാതെ നിന്ന ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ വിജയശിൽപി. ആറ് ഫോറും നാല് സിക്‌സറും ഹാർദിക്കിന്റെ ബാറ്റിൽ നിന്ന് പിറന്നു.
Also Read: പാകിസ്ഥാൻകാർ 2025-ൽ ഏറ്റവുമധികം ഗൂഗിളിൽ തിരഞ്ഞ കായികതാരം ഒരു ഇന്ത്യക്കാരൻ!
176 റണ്‍സ് വിജയലക്ഷ്യയുമായി ക്രീസിലെത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് ദയനീയമായി തോൽവിയേറ്റു വാങ്ങേണ്ടി വന്നു. 74 റൺസെന്ന ട്വന്റി-20യിലെ ഏറ്റവും കുറഞ്ഞ സ്‌കോറിനാണ് ദക്ഷിണാഫ്രിക്ക പുറത്തായത്. സ്‌കോർ: ഇന്ത്യ 175/6, ദക്ഷിണാഫ്രിക്ക 74 (12.3). ജസ്‌പ്രീത് ബുമ്ര, അർഷ്‌ദീപ് സിങ്ങ്, വരുൺ ചക്രവർത്തി, അക്‌സർ പട്ടേൽ എന്നിവർ രണ്ട് വീതം വിക്കറ്റ് നേടി. ശിവം ദുബെ ഒരു വിക്കറ്റും സ്വന്തമാക്കി. വ്യാഴാഴ്ച ചണ്ഡീഗഡിലാണ് പരമ്പരയിലെ രണ്ടാം മത്സരം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


