ധരംശാലയിൽ ഇന്ത്യയുടെ ആധിപത്യം: ദക്ഷിണാഫ്രിക്കയെ 7 വിക്കറ്റിന് തകർത്തു, ടി20 പരമ്പരയിൽ 2–1 ലീഡ്

Ind-sA t20

ധരംശാലയിലെ നടന്ന അഞ്ചു മത്സരങ്ങളുള്ള ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ ഏഴ് വിക്കറ്റിന് തകർത്തു ഇന്ത്യ. ഇതോടെ പരമ്പരയിൽ ഇന്ത്യ 2–1നു മുന്നിലെത്തി. ഞായറാഴ്ച നടന്ന മത്സരത്തിൽ ആദ്യം ബൗളിങ് തെരഞ്ഞെടുത്ത ആതിഥേയർ കൃത്യതയാർന്ന ബൗളിങ് പ്രകടനത്തിലൂടെദക്ഷിണാഫ്രിക്കയെ 117 റൺസിൽ ഒതുക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ പതിനാറാം ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം അനായാസം മറികടന്നു.

ടോസ് നേടി വിരുന്നുകാരെ ബാറ്റിങ്ങിന് അയച്ച ഇന്ത്യ പവർപ്ലേയിൽ തന്നെ അർഷ്ദീപ് സിംഗിന്റെയും , ഹർഷിത് റാണയുടെയും മികവിൽ സന്ദർശകരെ കടുത്ത സമ്മർദത്തിലാക്കി. ഇന്ത്യയുടെ ഏറ്റവും മികച്ച ടി 20 ബൗളർ ആയ അർഷ്ദീപ് 13 റൺസ് വിട്ടുകൊടുത്തു രണ്ട് വിക്കറ്റ് സ്വന്തമാക്കി.

ജസ്പ്രീത് ബുമ്രയുടെ പകരക്കാരനായെത്തിയ ഹർഷിത് റാണ ക്വിന്റൺ ഡി കോക്കിന്റേതുൾപ്പെടെ രണ്ടു വിക്കറ്റുകൾ നേടി. ഹാർദിക് പാണ്ഡ്യ ട്രിസ്റ്റൻ സ്റ്റബ്സിനെ പുറത്താക്കി 100 ടി20 അന്താരാഷ്ട്ര വിക്കറ്റുകൾ നേടിയ മൂന്നാമത്തെ ഭാരതീയനായി. സ്പിന്നർമാരായ കുൽദീപ് യാദവും വരുൺ ചക്രവർത്തിയും 2 വിക്കറ്റുകൾ നേടിയപ്പോൾ ഓൾ റൗണ്ടർ ശിവം ദുബെയും ഒരു വെയ്റ്റ് നേടി. ക്യാപ്റ്റൻ ഐഡൻ മാർക്രം മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ചെറുത്തുനിൽപ്പ് നടത്തിയത്. ബാറ്റിങ്ങിൽ അഭിഷേക് ശർമയും ശുഭ്മാൻ ഗില്ലും പവർപ്ലേയിൽ തന്നെ മത്സരഫലം ഇന്ത്യക്കനുകൂലമാക്കി . തിലക് വർമ്മ പുറത്താകാതെ 26 റൺസുമായി അവസാനം വരെ നിന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News