ഏഷ്യാ കപ്പിൽ ഇന്ത്യ കളിക്കുക സ്പോൺസറില്ലാതെ

bcci-asia-cup-indian-team-uae

കഴിഞ്ഞ മാസം ബി സി സി ഐയുമായുള്ള കരാറില്‍ നിന്ന് ഡ്രീം 11 പിന്മാറിയതിനെ തുടര്‍ന്ന് വരാനിരിക്കുന്ന ഏഷ്യാ കപ്പില്‍ ഇന്ത്യ കളിക്കുക ലീഡ് സ്‌പോണ്‍സറില്ലാതെ. കഴിഞ്ഞ ദിവസം ബി സി സി ഐ പുതിയ സ്‌പോണ്‍സറെ നേടുന്നതിനുള്ള പ്രക്രിയ ആരംഭിച്ചിരുന്നു. താത്പര്യമുള്ള കക്ഷികള്‍ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 12-ഉം ബിഡ് സമര്‍പ്പിക്കാനുള്ള അവസാന തീയതി 16-ഉം ആണ്. ഏഷ്യാ കപ്പ് സെപ്റ്റംബര്‍ 9-ന് ആരംഭിച്ച് സെപ്റ്റംബര്‍ 28-ന് അവസാനിക്കും.

ഡ്രീം 11 ന്റെ പ്രധാന ബിസിനസ്സായ റിയല്‍-മണി ഗെയിമിങ് നിരോധിക്കുന്ന ഓണ്‍ലൈന്‍ ഗെയിമിംഗ് പ്രൊമോഷന്‍ ആന്‍ഡ് റെഗുലേഷന്‍ ബില്‍ കഴിഞ്ഞ മാസം കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പുതിയ സ്‌പോണ്‍സറുടെ ആവശ്യം ഉയര്‍ന്നുവന്നത്. ഡ്രീം ഇലവന്റെ കരാര്‍ 2026 വരെ ആയിരുന്നു. 44 മില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 358 കോടി രൂപ) ആണ് കരാർ തുക.

Read Also: ഇന്ത്യയോ ഓസീസോ ഇംഗ്ലണ്ടോ അല്ല; മികച്ച ഏകദിന ഓൾറൗണ്ടറായി ഈ താരം

മുന്‍പ്, കരാര്‍ അവസാനിക്കുന്നതിന് മൂന്ന് വര്‍ഷം മുമ്പ് ഓപ്പോ പിന്‍വാങ്ങിയതിനെ തുടര്‍ന്ന് സമാന വെല്ലുവിളി ബി സി സി ഐ നേരിട്ടിരുന്നു. പിന്നീട് ബൈജൂസ് സ്പോൺസറായി എത്തി. ബൈജൂസ് സാമ്പത്തിക പ്രതിസന്ധിയിലായതിനെ തുടർന്നാണ് 2023-ല്‍ ഡ്രീം 11 മൂന്ന് വര്‍ഷത്തെ കരാറിൽ ഏർപെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News