ഇന്ത്യ–ന്യൂസിലൻഡ് ഏകദിന പരമ്പര: രാജ്കോട്ടിൽ ‘റോ-കോ’ തരംഗം

Rohit kohili

രാജ്കോട്ടിലെ നിരഞ്ജൻ ഷാ സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ–ന്യൂസിലൻഡ് രണ്ടാം ഏകദിനത്തിന് മുന്നോടിയായി എങ്ങും ‘റോ-കോ’ ആവേശം ഉച്ചകോടിയിലേക്കെത്തിയിരിക്കുകയാണ്. റോഹിത് ശർമയുടെയും വിരാട് കോഹ്‌ലിയുടെയും സാന്നിധ്യം മൂലം ഏകദിന ക്രിക്കറ്റിന് പുതുജീവൻ ലഭിച്ചിരിക്കുകയാണ്. ടി 20 ക്രിക്കറ്റിന്റെ വരവോടെ അന്യം നിന്ന് പോയ നിറഞ്ഞ ഗാലറികളും ഉയർന്ന ടി.വി. റേറ്റിംഗുകളും 50 ഓവർ ഫോർമാറ്റിലേക്ക് തിരിച്ചുകൊണ്ടുവരാൻ ഇരുവരുടെയും സാന്നിധ്യം കൊണ്ട് സാധിച്ചു.

ബറോഡയിൽ വിരാട് കോഹ്‌ലി പുറത്തെടുത്ത ബാറ്റിംഗ് മികവ്, സെഞ്ചുറി നഷ്ടമായെങ്കിലും, അദ്ദേഹത്തിന്റെ മികച്ച ഫോമിലേക്കുള്ള ചൂണ്ടുപലകയായപ്പോൾ താൻ ആക്രമണ ശൈലി ഉപേക്ഷിച്ചിട്ടില്ലെന്ന് ആദ്യ മത്സരത്തിലെ ചെറുതെങ്കിലും നിർണ്ണായകമായ ഇന്നിംഗ്സിലൂടെ റോഹിത് ശർമയും തെളിയിച്ചു.. രാജ്കോട്ടിലെ അദ്ദേഹത്തിന്റെ മുൻ സ്‌കോറുകൾ ഒരു ഹിറ്റ്മാൻ മാസ്റ്റർ ക്ലാസ് കാണാനെത്തുന്നവരിൽ പ്രതീക്ഷ ഉണർത്തുന്നു.

Also Read: വിജയ് ഹസാരെ ട്രോഫി: ഡൽഹിയെ എറിഞ്ഞുവീഴ്ത്തി വിദർഭ സെമിയിൽ

മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലാണ്. എന്നാൽ ജയത്തേക്കാൾ കൂടുതൽ ശ്രദ്ധ നേടുന്നത് ടീം കോമ്പിനേഷനാണ്. നിതീഷ് കുമാർ റെഡ്ഡിയെ ആദ്യ മത്സരത്തിൽ ബെഞ്ചിലിരുത്തിയത് വിമർശനങ്ങൾക്ക് വഴിവെച്ചു. പരിക്കേറ്റ വാഷിങ്ടൺ സുന്ദറിന് പകരം റെഡ്ഡിക്ക് ഇന്ന് അവസരം ലഭിക്കുമെന്നാണ് സൂചന.

മൈക്കൽ ബ്രേസ്വെൽ നയിക്കുന്ന ന്യൂസിലാൻഡ് യുവസംഘം പോരാട്ടവീര്യം കാട്ടുമെങ്കിലും, ശുഭ്മൻ ഗിൽ നയിക്കുന്ന ഇന്ത്യയാണ് ജയത്തിനുള്ള പ്രധാന ഫേവറിറ്റ്. ഉയർന്ന സ്‌കോറും നിറഞ്ഞ സ്റ്റേഡിയവും രാജ്കോട്ടിൽ വീണ്ടും പ്രതീക്ഷിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News