
ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ രണ്ടാം മത്സരം നാളെ റായ്പൂരില്‍ നടക്കും. റായ്പൂരിലെ എക്ലാ മൽസരം ബുധനാഴ്ച ഉച്ചയ്ക്ക് 1.30-നാണ് ആരംഭിക്കുക. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ തുടർച്ചയായ രണ്ടാം വിജയം നേടി കിരീടം സ്വന്തമാക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്. വിരാട് കോഹ്‌ലിയുടെ സെഞ്ച്വറിയുടെയും രോഹിത് ശര്‍മയുടെ അര്‍ധ സെഞ്ച്വറിയുടെയും മികവില്‍ ആദ്യ മത്സരത്തില്‍ വിജയം നേടിയ ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ മുന്നിലാണ്. ആദ്യ മത്സരത്തില്‍ കളം നിറഞ്ഞ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല.
അതേസമയം മത്സരത്തിന് മുമ്പായി ബി സി സി ഐ, ടീം ഇന്ത്യ കോച്ച് ഗൗതം ഗംഭീര്‍, മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ എന്നിവരുടെ യോഗം വിളിച്ചിട്ടുണ്ട്. സീനിയര്‍ താരങ്ങളായ രോഹിത്തും കോഹ്‌ലിയും കോച്ച് ഗൗതം ഗംഭീറുമായി ഭിന്നതയിലാണെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് നിര്‍ണായക ചര്‍ച്ച. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ടീം സമ്പൂർണ തോൽവി ഏറ്റുവാങ്ങിയതും ചര്‍ച്ചയാകും. രോഹിത്തിന്‍റെയും കോഹ്‌ലിയുടെയും ഭാവിയെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യുമെന്നറിയുന്നു. 2027 ലോകകപ്പ് വരെ ഇരുവരും ടീമിലുണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

