ഇന്ത്യ–ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു

cricket

ലഖ്നൗവിൽ നടക്കാനിരുന്ന ഇന്ത്യ–ദക്ഷിണാഫ്രിക്ക പരമ്പരയിലെ നാലാം ടി20 മത്സരം മൂടൽമഞ്ഞിനെ തുടർന്ന് ടോസ് പോലും നടത്താതെ ഉപേക്ഷിച്ചു.മൂടൽമഞ്ഞിനൊപ്പം മോശം വായു നിലവാരവും സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാക്കി. മത്സരാരംഭ സമയത്ത് ലഖ്നൗവിലെ എയർ ക്വാളിറ്റി ഇൻഡക്സ് നിലവാരം 400 കടന്നതായി റിപ്പോർട്ടുകളുണ്ടായി. ഹാർദിക് പാണ്ഡ്യ മൈതാനത്ത് എത്തിയപ്പോൾ മുഖാവരണം ധരിച്ചിരുന്നതും ശ്രദ്ധേയമായി. 2023 ലോകകപ്പിന് ശേഷം ലഖ്നൗവിൽ ഇന്ത്യ കളിക്കാനിറങ്ങുന്ന ആദ്യ മത്സരമായിരുന്നു ഇത്. ഔദ്യോഗികമായി മത്സരം ഉപേക്ഷിക്കുന്നതുവരെ സ്റ്റേഡിയം ഏകദേശം പാതി നിറഞ്ഞ നിലയിലായിരുന്നു.

Also read: ഇന്ത്യ–ദക്ഷിണാഫ്രിക്ക നാലാം ടി20: ലഖ്‌നൗവിൽ നിർണായക പോരാട്ടം

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2–1ന് മുന്നിലാണ്. പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ട്വന്റി20 മത്സരം വെള്ളിയാഴ്ച അഹമ്മദാബാദിൽ നടക്കും. ടെസ്റ്റ് പരമ്പര തോറ്റ നാണക്കേടിന് ശേഷം ഏകദിന പരമ്പര നേടിയ പരിശീലകൻ ഗൗതം ഗംഭീറിനും സംഘത്തിനും ടി 20 പരമ്പര കൂടി നേടി അടുത്ത വർഷത്തെ ലോകകപ്പിന് മുന്നോടിയായി വിമർശകരുടെ നാവടപ്പിക്കേണ്ടതുണ്ട്. എന്നാൽ അടുത്ത മത്സരം ജയിച്ച് പരമ്പര സമനിലയിലാക്കാനും, 2026 ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പിൽ ആത്മവിശ്വാസം നേടാനും ആവും ദക്ഷിണാഫ്രിക ശ്രമിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News