അണ്ടര്‍-19 ലോകകപ്പ്: ഫൈനലിലേക്ക് പ്രവേശിച്ച് ഇന്ത്യ, സെഞ്ച്വറിയടിച്ച് മലയാളി താരം ആരോണ്‍ ജോര്‍ജ്

ഹരാരെ: അണ്ടര്‍-19 ലോകകപ്പ് സെമി ഫൈനലില്‍ അഫ്ഗാനിസ്ഥാന്നെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഫൈനലിലേക്ക് പ്രവേശിച്ച് ഇന്ത്യ. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 311 റണ്‍സിൻ്റെ വിജയലക്ഷ്യം 8.5 ഓവറില്‍, 7 വിക്കറ്റോടെയാണ് ഇന്ത്യ മറികടന്നത്. മലയാളി താരമായ ആരോണ്‍ ജോര്‍ജ് 95 പന്തിൽ സെഞ്ച്വറിയടിച്ചു. 115 റണ്‍സ് നേടി ടോപ് സ്‌കോററായി.

കൂടാതെ, വൈഭവ് സൂര്യവംശി 33 പന്തിൽ 68 റണ്‍സ് നേടി തകര്‍പ്പന്‍ തുടക്കമാണ് കുറിച്ചത് ക്യാപ്റ്റന്‍ ആയുഷ് മാത്രെ 59 പന്തിൽ 62 റണ്‍സ് നേടി വിജയം ഉറപ്പാക്കി. വിജയത്തിനടുത്ത് ആരോണ്‍ വീണപ്പോള്‍ വിഹാന്‍ മല്‍ഹോത്രയും (46 പന്തിൽ 38) വേദാന്ത് ത്രിവേദിയും (4 റണ്‍സ്) ചേർന്ന് ടീമിനെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു.

ALSO READ: 2027 ലോകകപ്പിൽ രോഹിത്–കോഹ്ലി? സെലക്ഷൻ വിഷയത്തിൽ ധോണി പറഞ്ഞത് കേട്ടോ!

വെള്ളിയാഴ്ച നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടാണ് എതിരാളി.

  • അഫ്ഗാനിസ്ഥാന്‍ – 310/4 (50 ഓവര്‍)
  • ഇന്ത്യ – 311/2 (41.1 ഓവര്‍)
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News