ആയുഷ് – വൈഭവ് തിളക്കം; അണ്ടര്‍-19 ഏകദിന ലോകകപ്പില്‍ ന്യൂസീലൻഡിനെ ഏ‍ഴ് വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ

U19 wc 2026

അണ്ടര്‍-19 ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ ഏഴ് വിക്കറ്റിന് തോസ്കപ്പിച്ച് ഇന്ത്യ. കരുത്തരായ ന്യൂസീലൻഡിനെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. മഴയെ തുടർന്ന് ഡിഎൽഎസ് രീതിയിൽ വിജയലക്ഷ്യം 130 റൺസായി കുറച്ചപ്പോൾ, 13.3 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ വിജയിക്കുകയായിരുന്നു.

ഗ്രൂപ്പ് ബി യിൽ മൂന്നു മത്സരങ്ങളും ജയിച്ച ഇന്ത്യ ആറു പോയിന്റോടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണുള്ളത്. മഴ കാരണം മത്സരം 37 ഓവറായി ചുരുക്കിയിരുന്നു. ടോസ് നേടിയ ഇന്ത്യ, ന്യൂസീലൻഡിനെ ബാറ്റിങ്ങിന് അയച്ചു. ഇന്ത്യൻ ബോളർമാരുടെ ആക്രമണത്തിൽ 36.2 ഓവറിൽ 135 റൺസിന് ന്യൂസിലാൻഡ് ഓൾ ഔട്ടായി.

ALSO READ: ലിവർപൂളിന്റെ ‘മലയാളി അഡ്മിൻ’ വിളയാട്ടം; സലയെ പിടിക്കാൻ വെള്ളിയാഴ്ച വരാൻ പറഞ്ഞ് സലിം കുമാർ! വീഡിയോ വൈറൽ

48 പന്തിൽ 37 റൺസോടെ പുറത്താകാതെ നിന്ന കാലും സാംസണാണ് ന്യൂസീലൻഡിന്റെ ടോപ് സ്കോറർ. സെൽവിൻ സഞ്ജയ് (30 പന്തിൽ 28), ജേക്കബ് കോട്ടർ (47 പന്തിൽ 23) എന്നിവരും പിന്തുണ നൽകി. ക്യാപ്റ്റന്‍ ആയുഷ് മഹ്‌ത്രെ, വൈഭവ് സൂര്യവംശി എന്നിവരാണ് ബാറ്റിങില്‍ ഇന്ത്യക്ക് വേണ്ടി തിളങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News