
ഏഷ്യാ കപ്പില്‍ ഇന്ന് ഇന്ത്യ- ശ്രീലങ്ക പോര്. ടൂര്‍ണമെന്റില്‍ പരാജയം അറിയാതെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇന്നത്തെ മത്സരം ഫൈനലിന് മുന്‍പുള്ള ഒരു സന്നാഹമാണ്. ശ്രീലങ്കക്ക് ആകട്ടെ ജയത്തോടെ മടങ്ങുകയാണ് ലക്ഷ്യം.
ഇന്ത്യയുടെ ആദ്യ ഇലവനിലേക്കാണ് എല്ലാവരുടെയും നോട്ടം. ബംഗ്ലാദേശിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ആറ് വിക്കറ്റുകള്‍ വീണിട്ടും ബാറ്റിങ് അവസരം ലഭിക്കാതിരുന്ന സഞ്ജു സാംസണ്‍ ഇന്ന് ബാറ്റ് ചെയ്യാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ തവണ ഒമാനെതിരായ അപ്രധാന മത്സരത്തില്‍ സഞ്ജു വണ്‍ ഡൗണ്‍ ഇറങ്ങി അര്‍ധ സെഞ്ചുറി നേടിയിരുന്നു. അതേസമയം, ഞായറാഴ്ച പാകിസ്ഥാനെ നേരിടേണ്ടതിനാല്‍ പ്രധാന താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കാനും സാധ്യതയുണ്ട്.
ടൂര്‍ണമെന്റില്‍ മൂന്ന് ജയവും രണ്ട് തോല്‍വിയുമാണ് ലങ്കക്കുള്ളത്. റണ്‍സ് ഒഴുകാത്ത പിച്ചാണ് ദുബൈയിലെത്. ചൂടും ഹ്യുമിഡിറ്റിയും പ്രതീക്ഷിക്കുന്നുണ്ട്. ദുബൈയില്‍ ഇന്നത്തെ പരമാവധി താപനില 36 ഡിഗ്രിയും കുറഞ്ഞത് 31 ഡിഗ്രിയുമായിരിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

