
അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യ നാളെ (ഞായർ) പാകിസ്ഥാനെ നേരിടും. ദുബായ് ഐ സി സി അക്കാദമി സ്റ്റേഡിയത്തില്‍ രാവിലെ 10.30 നാണ് മത്സരം. ഓപ്പണര്‍ വൈഭവ് സൂര്യവംശി, മലയാളി താരം ആരോണ്‍ ജോര്‍ജ്, വൈസ് ക്യാപ്റ്റന്‍ വിഹാന്‍ മല്‍ഹോത്ര എന്നിവരുടെ ബാറ്റിങ്ങ് മികവിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ടൂര്‍ണമെന്‍റില്‍ ഇതുവരെ തോല്‍വി അറിയാതെ മുന്നേറിയ ഇന്ത്യയ്ക്കാണ് മത്സരത്തില്‍ മുന്‍തൂക്കം. ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനെ 90റണ്‍സിന് തോല്‍പ്പിച്ചിരുന്നു.
ALSO READ; രാജ്യമില്ലാത്ത രാജകുമാരൻ: ഗില്ലിനു വിനയായത് പരുക്കും ഫോം നഷ്ടവും
ആരോണ്‍ ജോര്‍ജിന്‍റെ അര്‍ധ സെഞ്ച്വറി മികവിലായിരുന്നു ഈ മത്സരത്തില്‍ ഇന്ത്യയുടെ ജയം. സെമിഫൈനലില്‍ ശ്രീലങ്കയെ 8 വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലില്‍ കടന്നത്. നിലവിലെ ചാമ്പ്യന്മാരായ ബംഗ്ലാദേശിനെ 8 വിക്കറ്റിന് അട്ടിമറിച്ചാണ് പാകിസ്ഥാന്‍ ഫൈനല്‍ പ്രവേശനമുറപ്പാക്കിയത്. 11 വർഷത്തിന് ശേഷമാണ് അണ്ടർ 19 ഏഷ്യാ കപ്പിൽ ഇരു ടീമും ഫൈനലിൽ നേർക്കുനേർ എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.
Keywords: Asian cup, India U19, India – Pakistan, Dubai

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

