
ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ ഇന്ത്യ- പാക് മത്സരത്തിനിടെ ഒരുപാട് വിവാദ കാര്യങ്ങളുണ്ടായി. പാക് ബാറ്ററുടെ വെടിവെപ്പ് ആംഗ്യവും ഹാരിസ് റൗഫിന്റെ 6-0 ആംഗ്യവുമെല്ലാം വിവാദമായിരിക്കുകയാണ്. ചില പാക് താരങ്ങള്‍ സോഷ്യല്‍മീഡിയയിലും പ്രതികരിക്കുന്നുണ്ട്.
ഇതിനെല്ലാം ചുട്ട മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കോച്ച് ഗൗതം ഗംഭീറും താരങ്ങളും. നിര്‍ഭയം എന്ന അടിക്കുറിപ്പോടെ ഗൗതം ഗംഭീര്‍ ഇന്‍സ്റ്റ സ്‌റ്റോറിയിട്ടു. അഭിഷേക് ശര്‍മയുടെയും ശുഭ്മന്‍ ഗില്ലിന്റെയും വിജയം ആഘോഷിക്കുന്ന ഇന്ത്യന്‍ ടീമിന്റെയും ഫോട്ടോകളാണ് ഈ അടിക്കുറിപ്പോടെ അദ്ദേഹം ഇന്‍സ്റ്റ സ്‌റ്റോറിയാക്കിയത്.
അതിനിടെ വെടിക്കെട്ട് ബാറ്റിങ്ങുമായി പാകിസ്ഥാനെ തകര്‍ത്ത അഭിഷേക് ശര്‍മ എക്‌സില്‍ മറുപടി പറഞ്ഞു. നിങ്ങള്‍ സംസാരിക്കുന്നു, ഞങ്ങള്‍ ജയിക്കുന്നു എന്നാണ് അദ്ദേഹം കുറിച്ചത്. കളിയാണ് സംസാരിക്കുന്നത്, വാക്കുകളല്ല എന്ന് ശുഭ്മന്‍ ഗില്ലും എക്‌സില്‍ കുറിച്ചു. ഈ രണ്ട് കുറിപ്പുകളും വൈറലായിട്ടുണ്ട്.
Game speaks, not words 🇮🇳🏏 pic.twitter.com/5yNi2EO70P
— Shubman Gill (@ShubmanGill) September 21, 2025
You talk, we win 🇮🇳 pic.twitter.com/iMOe9vOuuW
— Abhishek Sharma (@OfficialAbhi04) September 21, 2025

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

