ഇന്ത്യ vs ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര: വിജയത്തിലേക്കുള്ള കുതിപ്പിന് ടീം ഇന്ത്യ റാഞ്ചിയിൽ

India vs South Africa ODI 2025

ഞായറാഴ്ച റാഞ്ചിയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഉള്ള ആദ്യ ഏകദിന മത്സരത്തിന് ഇറങ്ങുന്ന ടീം ഇന്ത്യയുടെ മുൻപിൽ വെല്ലുവിളികളേറെ. സ്വന്തം മണ്ണിൽ ദക്ഷിണാഫ്രിക്കയോട് ടെസ്റ്റ് പരമ്പര അടിയറവ് പറഞ്ഞതിന് പിന്നാലെ നടക്കുന്ന മൂന്നു മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ ഉജ്വല വിജയത്തിൽ താഴെ ഒന്നും ഇന്ത്യൻ ആരാധകരെ സന്തുഷ്ടരാക്കില്ല.

എന്നാൽ നിർണ്ണായക പരമ്പരക്ക് ഇറങ്ങുന്ന ടീമിനും , പരിശീലകൻ ഗൗതം ഗംഭീറിനും മുന്നിലും കടമ്പകളേറെ ആണ് . അതിൽ ഏറ്റവും പ്രധാനം നായകൻ ശുഭമൻ ഗില്ലിന്റെയും ഉപനായകൻ ശ്രെയസ്സ് അയ്യരുടെയും അഭാവമാണ്. സാക്ഷിണാഫ്രിക്കക്കെതിരായുള്ള ആദ്യ ടെസ്റ്റിലെ കഴുത്തിനേറ്റ പരുക്ക് ആണ് ഗില്ലിനെ പുറത്തിരുത്തിയതെങ്കിൽ ഓസ്‌ട്രേലിയയിൽ വച്ചുണ്ടായ പരുക്ക് അയ്യർക് വില്ലനായി. ഇരുവരുടെയും അഭാവത്തിൽ താത്കാലിക നായകൻ കെ എൽ രാഹുലിന്റെ നേതൃശേഷി തീർച്ചയായും പരീക്ഷിക്കപ്പെടും. എന്നാൽ സീനിയർ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശർമയും തിരിച്ചു വരുന്നത് ടീമിനും ആരാധകർക്കും ആശ്വാസമാകും. ഗില്ലിനു പകരം ഓപ്പണർ സ്ഥാനത്തു രോഹിതിനൊപ്പം ജയ്സ്വാൾ എത്തിച്ചേരുമ്പോൾ ശ്രേയസ്സിനു പകരക്കാരനായി നാലാം നമ്പറിൽ കളിക്കുക ഋതുരാജ് ഗെയ്ക്‌വാദോ തിലക് വർമ്മയോ ആകും. അഞ്ചാം നമ്പറിൽ ഇറങ്ങുന്ന ക്യാപ്റ്റൻ രാഹുലിന്റെ സാന്നിധ്യം ഉള്ളപ്പോൾ റിഷാബ് പന്ത് പ്ലെയിങ് 11 ഇൽ എത്തിച്ചേരുമോ എന്നത് ഒരു സംശയമായി തുടരുന്നു.

ALSO READ: ചിലിയെ തകർത്ത് ജൂനിയർ ഹോക്കി ലോകകപ്പിൽ വരവറിയിച്ച് ടീം ഇന്ത്യ

ഓൾ റൗണ്ടർമാരായ ജഡേജ, റെഡ്‌ഡി , സുന്ദർ എന്നിവരിൽ രണ്ടു പേർക്കെങ്കിലും ആദ്യ പതിനൊന്നിൽ കുൽദീപ് യാദവിനൊപ്പം നറുക്ക് വീണേക്കാം . പേസർമാരിൽ പ്രസിദ്ധ കൃഷ്ണക്ക് ഹർഷിത്തിന്റെയും അര്ഷാദീപിന്റെയും സാന്നിധ്യത്തിൽ ബഞ്ചിൽ ഇരിക്കേണ്ടി വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News