
നിർണായകമായ ഗുവാഹത്തി ടെസ്റ്റിൽ ഇന്ത്യക്ക് മുൻപിൽ 549 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം ഒരുക്കി ദക്ഷിണാഫ്രിക്ക. പരമ്പര നഷ്ടം ഒഴിവാക്കാൻ വിജയം അനിവാര്യമായ ആതിഥേയർക്ക് നിലവിൽ 21 റൺസിന് 2 വിക്കറ്റ് നഷ്ടപ്പെട്ട് പരിതാപകരമായ അവസ്ഥയിലാണ്.
പത്ത് ഓവർ തികയുന്നതിനു മുൻപ് ഓപ്പണർമാരെ നഷ്‌ടമായ ഇന്ത്യക്കു ഒരത്ഭുദം സംഭവിച്ചാൽ മാത്രമേ ഇനി തോൽവി ഒഴിവാക്കാൻ പറ്റുകയുള്ളൂ. നേരത്തെ 288 റൺസ് എന്ന കൂറ്റൻ ലീഡുമായി രണ്ടാം ഇന്നിങ്‌സിൽ ബാറ്റ് ചെയ്ത ലോക ചാമ്പ്യന്മാർ നാലാം ദിവസം 5 വിക്കറ്റിന് 260 റൺസ് എന്ന സ്കോറിന് ഇന്നിംഗ്സ് അവസാനിപ്പിച്ചിരുന്നു.
ALSO READ; ചരിത്രം രചിച്ചു മിശിഹ: 1300 ഗോൾ സംഭാവനകൾ പൂർത്തിയാക്കി ലയണൽ മെസ്സി
യുവതാരം ട്രിസ്റ്റാൻ സ്റ്റബ്സ് 94 റൺസോടെ ടീമിന്റെ ബാറ്റിങ്ങിന് നെടുംതൂണായി. ഇന്ത്യക്കായി രവീന്ദ്ര ജഡേജ നാല് വിക്കറ്റുകൾ വീഴ്ത്തി. ഇന്ന് കൂടുതൽ വിക്കറ്റുകൾ നഷ്ടപ്പെടാതെ പിടിച്ചു നിന്നാലും സ്പിന്നിനെ തുണയ്ക്കുന്ന അഞ്ചാം ദിനം എങ്ങനെ ഇന്ത്യൻ ബാറ്റസ്മാൻമാർ പിടിച്ചുനിൽകും എന്ന ചോദ്യം അവശേഷിക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

