
ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ജയം. 9 വിക്കറ്റിന്‍റെ ആധികാരിക വിജയം കരസ്ഥമാക്കിയ മത്സരത്തിൽ ഓപ്പണര്‍ യശസ്വി ജയ്‌സ്വാൾ കന്നി ഏകദിന സെഞ്ചുറിയും മുന്‍ നായകന്‍മാരായ രോഹിത് ശര്‍മയും വിരാട് കോലിയും അര്‍ധസെഞ്ചുറികളും തൊടുത്തു.
ദക്ഷിണാഫ്രിക്ക ഉയർത്തിയ 271 റൺസ് വിജയലക്ഷ്യം ഇന്ത്യ 39. 5 ഓവർ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ മറികടന്നു. 121 പന്തിൽ രണ്ട് സിക്‌സറും പന്ത്രണ്ട് ഫോറുകളും അടക്കം 116 റൺസ് എടുത്ത യശ്വസി ജയ്‌സ്വാൾ ആണ് മത്സരത്തിലെ ടോപ് സ്‌കോറർ.
വിരാട് കോഹ്‌ലി 45 പന്തിൽ മൂന്ന് സിക്‌സറും ആറ് ഫോറുകളും അടക്കം 65 റൺസും രോഹിത് ശർമ 75 റൺസും നേടി. രോഹിത്തിന്റെ ഒരു വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. ജയത്തോടെ മൂന്ന് മത്സര പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

