ഇന്ത്യ – ശ്രീലങ്ക വനിതാ ട്വന്‍റി 20: അവസാനവട്ട പരിശീലനത്തിന് ഇറങ്ങി ഇരുടീമുകളും

India vs Sri Lanka Women's Twenty20

ഇന്ത്യ – ശ്രീലങ്ക വനിതാ ട്വന്‍റി 20 ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിന് മുൻപ് ഇരു ടീമുകളും തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങി. ക്യാപ്റ്റൻ ഹർമൻ പ്രീത് കൗറിന്റെ നേതൃത്വത്തിൽ വൈകിട്ട് ആറു മുതലാണ് ഇന്ത്യൻ ടീം പരിശീലനത്തിന് ഇറങ്ങിയത്. ചെറിയ പനിയെ തുടർന്ന് വിശ്രമിക്കുന്ന ജമീമ റോഡ്രിഗസ് പരിശീലനത്തിന് ഇറങ്ങിയില്ല. ജമീമ നാളെ കളിക്കുമോയെന്ന കാര്യത്തിൽ ടീം മാനേജ്മെൻറ് വ്യക്തത വരുത്തിയിട്ടില്ല.

ശ്രീലങ്കൻ ക്യാപ്റ്റൻ ചാമരി അട്ടപട്ടുവിന്‍റെ നേതൃത്വത്തിൽ ഉച്ച മുതലായിരുന്നു ശ്രീലങ്കൻ ടീമിന്റെ പരിശീലനം. അനുകൂലമായ സാഹചര്യമാണ് തിരുവനന്തപുരത്ത് എന്നും ടോസ് കിട്ടിയാൽ ആദ്യം ബാറ്റ് ചെയ്യുന്നത് ആലോചിക്കുമെന്നും ഇന്ത്യൻ പരിശീലകൻ അമോൽ മജുംദാർ പറഞ്ഞു.

ALSO READ; ശ്രീലങ്കയെതിരെ തിരുവനന്തപുരത്ത് പരമ്പര ജയം ലക്ഷ്യമിട്ട് ഇന്ത്യൻ പെൺപട

പരമ്പരയിലെ മൂന്നാമത്തെ മത്സരം നാളെ വൈകീട്ട് കാര്യവട്ടത്ത് നടക്കും. പരമ്പരയില്‍ ആദ്യ രണ്ടു മത്സരങ്ങള്‍ ജയിച്ച ഇന്ത്യയ്ക്ക് നാളെ വിജയിച്ചാൽ പരമ്പര സ്വന്തമാക്കാം.  ബൗളിംഗിലും ബാറ്റിംഗിലും സമഗ്ര ആധിപത്യം കാഴ്ചവെച്ച ഇന്ത്യൻ ടീം, ഇരുപ്രാവശ്യവും അനായാസ വിജയങ്ങളാണ് സ്വന്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News