
കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾക്ക് ക്രിസ്മസ് കാലം കളിയാവേശത്തോടെ ആഘോഷിക്കാം. തിരുവനന്തപുരം കാര്യവട്ടം സ്‌പോർട്‌സ് ഹബ്ബിൽ ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 പരമ്പരയിലെ മൂന്ന് മത്സരങ്ങൾ നടക്കും. ഡിസംബർ 26, 28, 30 തീയതികളിലാണ് മത്സരങ്ങൾ.
അഞ്ച് മത്സരങ്ങളുൾപ്പെടുന്ന പരമ്പരയ്ക്കായാണ് ശ്രീലങ്കൻ വനിതകൾ ഇന്ത്യയിലേക്ക് എത്തുന്നത്. അവസാനത്തെ മൂന്നു മത്സരങ്ങൾക്കാണ് തിരുവനന്തപുരം വേദിയാകുക. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തെ എസിഎ-വിഡിഎ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ നടക്കുക.
Also Read: വൈറ്റ് വാഷ് ചെയ്യപ്പെട്ടു പിന്നാലെ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പാകിസ്ഥാനും താഴെക്ക് വീണ് ഇന്ത്യ
ഡിസംബർ 21, 23 തീയതികളാണ് ആദ്യത്തെ രണ്ട് മത്സരങ്ങൾ നടക്കുക. വനിതാ ഏകദിന ലോകകപ്പ് കിരീടനേട്ടത്തിന് ശേഷമുള്ള ഇന്ത്യൻ വനിതാടീമിന്റെ ആദ്യ പരമ്പര കൂടിയാണ് ഇത്.
ഡിസംബർ 17-നകം മുന്നൊരുക്കങ്ങൾക്കായി ടീമിനോട് വിശാഖപട്ടണത്ത് എത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇന്ത്യയും ശ്രീലങ്കയും വേദിയായ വനിതാ ഏകദിന ലോകകപ്പിന് തിരുവനന്തപുരം വേദിയാകും എന്ന് അന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. അതിന് പകരമായിട്ടാണ് കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾക്ക് മറ്റൊരു സമ്മാനം ക്രിസ്മസ് കാലത്ത് ലഭിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

