
ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ശുഭ്മാൻ ഗിൽ നയിക്കും. ബിസിസിഐ ഇന്ന് പ്രഖ്യാപിച്ച ടീമിൽ പരിചയസമ്പന്നരായ രോഹിത് ശർമ്മയെയും വിരാട് കോഹ്‌ലിയെയും കൂടി ഉൾപ്പെട്ടിട്ടുണ്ട്. വിക്കറ്റ് കീപ്പർമാരായി കെ.എൽ. രാഹുലും റിഷഭ് പന്തും ഇടം നേടി. വൈസ് ക്യാപ്റ്റനായി പ്രഖ്യാപിച്ചിരിക്കുന്ന ശ്രേയസ് അയ്യരുടെ തിരിച്ചുവരവ് ബിസിസിഐയുടെ സെന്റർ ഓഫ് എക്സലൻസിൽ നിന്നുള്ള അന്തിമ ഫിറ്റ്നസ് ക്ലിയറൻസിനെ ആശ്രയിച്ചിരിക്കും .
ഓൾറൗണ്ടർമാരായി വാഷിങ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, നിതീഷ് കുമാർ റെഡ്ഡി എന്നിവർ ടീമിലുണ്ട്. ബൗളിംഗ് നിരയിൽ മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, ഹർഷിത് റാണ എന്നിവർ ഉൾപ്പെട്ടിട്ടുണ്ട്. യുവതാരം യശസ്വി ജയ്സ്വാലും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.
Also Read: വൈറ്റ് ബോൾ ആധിപത്യം: ഇതാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഈ വർഷത്തെ സമ്പൂർണ ഷെഡ്യൂൾ
അതേസമയം, ഹാർദിക് പാണ്ഡ്യയ്ക്ക് പത്ത് ഓവർ മുഴുവൻ ബൗൾ ചെയ്യാനുള്ള മെഡിക്കൽ അനുമതി ലഭിച്ചിട്ടില്ല. ഇതിനെ തുടർന്ന് അദ്ദേഹത്തിന്റെ പ്രവർത്തനഭാരം ടീം മാനേജ്മെന്റ് സൂക്ഷ്മമായി നിയന്ത്രിക്കാനാണ് തീരുമാനം. വരാനിരിക്കുന്ന ടി20 ലോകകപ്പ് ലക്ഷ്യമിട്ട് താരങ്ങളുടെ ഫിറ്റ്നസിനും ദീർഘകാല തയ്യാറെടുപ്പിനുമാണ് സെലക്ടർമാർ മുൻഗണന നൽകുന്നത്. ന്യൂസിലാൻഡിനെതിരായ ഈ പരമ്പര ഇന്ത്യക്ക് പരീക്ഷണത്തിനും ശക്തി വിലയിരുത്തലിനും വലിയ അവസരമായിരിക്കുമെന്നാണ് വിലയിരുത്തൽ.
ഇന്ത്യൻ സ്ക്വാഡ്: ശുഭ്മാൻ ഗിൽ (നായകൻ), രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ)*, വാഷിങ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, അർഷ്ദീപ് സിംഗ്, യശസ്വി ജയ്സ്വാൽ

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

