
നീണ്ട അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ( ഐഎസ്എൽ) പുതിയ സീസണിന്റെ മത്സരങ്ങൾ ഫെബ്രുവരി 14 ന് ആരംഭിക്കാൻ തീരുമാനിച്ചു. കേന്ദ്ര കായിക മന്ത്രി ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഐ എസ് എല്ലിലെ 14 ടീമുകളും ടൂർണമെന്റിൽ പങ്കെടുക്കുമെന്ന് മന്ത്രി സ്ഥിരീകരിച്ചു. ആകെ 91 മത്സരങ്ങളാണ് ഈ സീസണിൽ ഉണ്ടാവുക.
ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ സൂപ്പർ ജയന്റ് എന്നിവയുൾപ്പെടെ പത്ത് ടീമുകൾ ഇതുവരെ മെയിൽ വഴി ടൂർണമെന്റിൽ പങ്കെടുക്കുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്, എന്നാൽ 14 ക്ലബ്ബുകളും ലീഗിൽ കളിക്കുമെന്ന് കായിക മന്ത്രാലയവും ഫെഡറേഷനും ശുഭാപ്തി വിശ്വാസത്തിലാണ്.
ALSO READ: അക്ഷരോത്സവത്തിന് നാളെ തിരിതെളിയും: വർണ്ണാഭമായ ദീപാലങ്കാരങ്ങളാൽ തിളങ്ങി നിയമസഭാ മന്ദിരം
റിലയൻസ് ഗ്രൂപ്പിന്റെ കീഴിലുള്ള ഫുട്ബോൾ സ്പോർട്സ് ഡവലപ്മെന്റ് ലിമിറ്റഡായിരുന്നു (എഫ്എസ്ഡിഎൽ) ഐഎസ്എൽ നടത്തിപ്പുകാർ. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനുമായുള്ള (എഐഎഫ്എഫ്) മാസ്റ്റർ റൈറ്റ് എഗ്രിമെന്റ് (എംആർഎ) പുതുക്കുന്ന കാര്യത്തിൽ തീരുമാനമാകാത്ത സാഹചര്യത്തിലാണ് സീസൺ മാറ്റിവെയ്ക്കാനുള്ള തീരുമാനം. കരാർ പുതുക്കാതെ ഐഎസ്എൽ സീസൺ തുടങ്ങാനാവില്ലെന്ന് എഫ്എസ്ഡിഎൽ എഐഎഫ്എഫിനെയും ക്ലബ്ബുകളെയും രേഖാമൂലം അറിയിച്ചിരുന്നു. ഇതോടെയാണ് 2025 സെപ്റ്റംബറിൽ ആരംഭിക്കേണ്ട ടൂർണമെന്റ് ഇത്രയും നീണ്ടുപോയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

