
ബംഗ്ലാദേശ് ഐപിഎൽ മത്സരങ്ങളുടെ സംപ്രേക്ഷണം അനിശ്ചിതകാലത്തേക്ക് വിലക്കിയതോടെ, ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ)ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമോയെന്ന ചോദ്യം ശക്തമായി ഉയർന്നിരിക്കുകയാണ്.
ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ വന്ന പശ്ചാത്തലത്തിൽ ഉയർന്ന പ്രതിഷേധങ്ങൾക്കിടയിൽ, ബിസിസിഐയുടെ നിർദേശത്തെ തുടർന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് അവരുടെ സ്ക്വാഡിൽ നിന്ന് ബംഗ്ലാദേശ് പേസർ മുസ്തഫിസൂർ റഹ്മാനെ ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബംഗ്ലാദേശ് ഐപിഎൽ സംപ്രേക്ഷണം വിലക്കാൻ തീരുമാനിച്ചത്.
Also Read: ടി20 ലോകകപ്പ് : മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം തള്ളി
ബിസിസിഐക്ക് വലിയ നഷ്ടമില്ലെന്ന് വിദഗ്ധർ പറയുന്നു. ഐപിഎല്ലിന്റെ ആകെ വരുമാനത്തിൽ ബംഗ്ലാദേശ് ഒരു നിർണായക സംപ്രേക്ഷണ വിപണി അല്ലെന്നതാണ് അവരുടെ വിലയിരുത്തൽ.
മീഡിയ റൈറ്റ്സ് ബിസിസിഐയുടെ സുരക്ഷാകവചം
ഐപിഎൽ മീഡിയ റൈറ്റ്സ് 2023 മുതൽ 2027 വരെയുള്ള കാലയളവിലേക്ക് 48,000 കോടിയിലധികം രൂപക്കാണ് കരാറിൽ ഒപ്പിട്ടത് . ഏതെങ്കിലും രാജ്യത്ത് താൽക്കാലികമായി സംപ്രേക്ഷണം നിലച്ചാലും, ബിസിസിഐക്ക് ലഭിക്കേണ്ട തുകയ്ക്ക് മാറ്റമുണ്ടാകില്ല എന്ന് സാരം.
Also Read: മുസ്തഫിസൂർ റഹ്മാനെ ഒഴിവാക്കാൻ ഷാരൂഖ് ഖാന്റെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ബിസിസിഐ
ബംഗ്ലാദേശ് മേഖലയിലെ സബ്-ലൈസൻസിംഗ് അവകാശങ്ങൾ ടി സ്പോർട്സിന് കരാർ അടിസ്ഥാനത്തിൽ നൽകിയിട്ടുണ്ട്. വലിയ അത്ഭുതങ്ങളൊന്നും സംഭവിക്കാത്ത പക്ഷം ത്സരങ്ങൾ ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്താലും ഇല്ലെങ്കിലും, ഫീസ് ഇവർ അടച്ചേ മതിയാകു.
അതായതു, ബംഗ്ലാദേശിലെ ഐപിഎൽ സംപ്രേക്ഷണ വിലക്ക് ബിസിസിഐയുടെ സാമ്പത്തിക ഘടനയെ കാര്യമായി ബാധിക്കുന്നില്ല, പകരം നഷ്ടം സംഭവിക്കുക ബംഗ്ലാദേശ് ആരാധകർക്കും പരസ്യ കമ്പനികൾക്കും ചാനലുകൾക്കും ആണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

