സഞ്ചുവിന്റെ തട്ടകത്തിൽ നിറഞ്ഞാടി ഇഷാൻ കിഷൻ ; കാര്യവട്ടത്ത് കിവീസിനെ തല്ലിത്തകർത്ത് നീലപ്പട

IND VS NZ

ഇന്ത്യ ന്യൂസിലാൻഡ് അഞ്ചാം ട്വന്റി ട്വന്റിയിൽ കീവിസിനെ തോൽപ്പിച്ച് 4-1 വിജയത്തേരേറി ഇന്ത്യൻ ടീം. 46 റൺസിനാണ് ഇന്ത്യ വിജയം കുറിച്ചത്. ടോസ് നേടി ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യ 5 വിക്കറ്റിൽ 271 റൺസാണ് സ്വന്തമാക്കിയത്. നേരത്തെ തന്നെ 3-1 ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.6 ബോളിൽ 6 റൺസ് മാത്രം നേടി സ്വന്തം മണ്ണിലും കാലിടറിയ സഞ്ചു ആരാധകർക്ക് നിരാശയേകിയപ്പോഴും ടീമിനെ പടനയിച്ച് ഇഷാൻ കിഷൻ കളത്തിൽ നിറഞ്ഞാടി. 43 ബോളിൽ 103 റൺസാണ് ഇഷാൻ സ്കോർ ചെയ്തത്. ടീമിനായി 5 വിക്കറ്റെടുത്ത് ബോളിങ് നിരയിൽ അർഷദീപ് സിങും തിളങ്ങി.

മറുപടി ബാറ്റിങ്ങിനിരങ്ങിയ കിവീസ് 19.4 ഓവറിൽ 225 റൺസോടെ നീലപ്പടയ്ക്ക് മുന്നിൽ മുട്ടു മടക്കേണ്ടി വന്നു. ന്യൂസിലാൻഡിന് വേണ്ടി ഫിൻ അലൻ 38 ബോളിൽ 80 റൺസ് നേടി. ബാറ്റിങ് നിരയിൽ സൂര്യ കുമാർ യാ​ദവ് 30 ബോളിൽ 63 റൺസെടുത്ത് ടീമിനെ വിജയത്തിലേക്ക് പിടിച്ചുയർത്തി. സ‍ഞ്ചുവിനൊപ്പം ഓപ്പണിങിനിറങ്ങിയ അഭിഷേക് ശർമ 4 ഫോറും 2 സിക്സും നേടി 16 ബോളിൽ 30 റൺസ് സ്വന്തമാക്കി. സൂര്യ കുമാർ യാ​ദവിന്റെയും ഇഷാൻ കിഷന്റെയും 137 റൺസിന്റെ കൂട്ടുകെട്ട് തകർത്തത് ലെഫ്റ്റ് ഹാൻഡ് ബൗളറായ മിച്ചൽ സാറ്റ്നറായിരുന്നു. കിവീസിനെതിരായി ഒരു ഇന്ത്യൻ ബാറ്റ്സ്മാൻ നേടുന്ന ഏറ്റവും വേ​ഗമേറിയ ടി20 സെഞ്ച്വറി എന്ന വ്യക്തി​ഗത നേട്ടവും ഇഷാൻ ഈ കളിയിലൂടെ സ്വന്തമാക്കി.

Also read : ഹോം ഗ്രൗണ്ടിൽ തിളങ്ങാനാവാതെ സഞ്ജു; 6 പന്തിൽ 6 റൺസെടുത്ത് പുറത്ത്

17 ബോളിൽ 42 റൺസെടുത്ത് ഹാർദ്ദിക് പാണ്ഡ്യയും മികച്ച പ്രകടനം കാഴ്ച്ച വച്ചു. 8 ബോളിൽ 8 റൺസെടുത്ത് റിങ്കു സിങും 2 ബോളിൽ 7 റൺസെടുത്ത് ശിവം ദുബെയും ടീമിനൊപ്പം നിന്നു. കിവീസിന് വേണ്ടി രച്ചിൻ രവീന്ദ്ര 17 ബോളിൽ 30 റൺസെടുത്തപ്പോൾ ഡാറിൽ മിച്ചൽ 12 -ബോളിൽ 26 റൺസെടുത്തു. ഇഷ് സോദി 15-ൽ 33 റൺസെടുത്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News